ഹോമിയോ ഫാർമസി സെര്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷിക്കാം... അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...
തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോ മെഡിക്കൽ കോളേജുകളിലെ ഹോമിയോ ഫർമസി സർട്ടിഫിക്കറ്റ് കോഴ്സിന്റെ പ്രവേശനത്തിന് ഒക്ടോബര് 10 വരെ കേരളത്തിലെ ഫെഡറൽ ബാങ്ക് ശാഖകളിൽ അപേക്ഷാഫീസ് അടയ്ക്കാം. ഇതിലേക്ക് ഓൺലൈനായി പണമടയ്ക്കാനും സൗകര്യമുണ്ട്. ബാങ്ക് ചെല്ലാൻ ഉപയോഗിച്ച് ഒക്ടോബര് 12 വരെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.
400 രൂപയാണ് അപേക്ഷാഫീസ്. പട്ടികവിഭാഗക്കാർക്ക് 200 രൂപ. എസ് എസ് എൽ സി/ തുല്യ പരീക്ഷയിലെ മൊത്തം മാർക്ക് നോക്കി, റാങ്ക് ചെയ്ത സംവരണ ക്രമം പാലിച്ചു പ്രവേശനം നടത്തും. എസ് എസ് എൽ സിക്ക് കുറഞ്ഞത് 50 % മാർക്ക് വേണം. എൻട്രൻസ് പരീക്ഷ ഇല്ല.
അപേക്ഷാ സമർപ്പണത്തിനുള്ള അവസാന ദിവസം 33 വയസ്സ് കവിയരുത്. സർവിസ് കൊട്ടക്കാർക്ക് 48 വയസ്സുവരെയാകാം. കൂടുതൽ വിവരങ്ങൾ അറിയാൻ 0471-2560370 എന്ന ഫോൺ നമ്പറുമായി ബന്ധപ്പെടുക.
ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, കേരള സർക്കാരിന് കീഴിലുള്ള ഫാർമസി സിസിപിയിൽ (ഹോമിയോ) ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു, ഇത് മെറിറ്റ് അടിസ്ഥാനത്തിൽ 50 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നു (SSLC / തത്തുല്യ പരീക്ഷയിൽ 50% മാർക്ക്).
https://www.facebook.com/Malayalivartha