എസ് എസ് സി, സി ജി എൽ പരീക്ഷയ്ക്ക് അവസാനതീയതിയിൽ മാറ്റമില്ല...കൂടുതൽ അറിയാൻ ഇത് മുഴാണ് വായിക്കു...
കേന്ദ്ര സർവീസിലെ ബിരുധതല അവസരങ്ങളിലേക്ക് വഴിയൊരുക്കുന്ന കംബൈൻഡ് ഗ്രാജ്വറ്റ് ലെവൽ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര് 8 ൽ നിന്ന് ദീർഖിപ്പിക്കില്ലെന്ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അറിയിച്ചു.
ഓൺലൈൻ രജിസ്ട്രേഷനായി അവസാന തീയതി വരെ കാത്തിരിക്കരുതെന്നും ഒട്ടേറെ അപേക്ഷകർ ഒരേ സമയം ലോഗിൻ ചെയുന്നതുകാരണം സാങ്കേതികപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹകരിക്കണമെന്നും എസ് എസ് സി ആവശ്യപ്പെട്ടു. 35 ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏകദേശം 20,000 ഒഴിവുകളാണ് ഈ വര്ഷം പ്രതീക്ഷിക്കുന്നത്. ഒന്നാംഘട്ട പരീക്ഷ 2022 ഡിസംബറിൽ നടത്തും.
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും സബോർഡിനേറ്റ് ഓഫീസുകളിലെയും വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്ന ഒരു സ്ഥാപനമാണ്.
ഈ കമ്മീഷൻ ചെയർമാനും രണ്ട് അംഗങ്ങളും പരീക്ഷാ സെക്രട്ടറിയും കൺട്രോളറും അടങ്ങുന്ന ഡിപ്പാർട്ട്‌മെന്റ് ഓഫ് പേഴ്‌സണൽ ആന്റ് ട്രെയിനിംഗ് (DoPT) യുടെ ഒരു അറ്റാച്ച് ഓഫീസാണ്. അദ്ദേഹത്തിന്റെ പദവി ഇന്ത്യാ ഗവൺമെന്റിന്റെ അഡീഷണൽ സെക്രട്ടറിയുടെ തലത്തിന് തുല്യമാണ്.
ഇന്ത്യൻ ഗവൺമെന്റിന്റെ ഉന്നത മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഓർഗനൈസേഷനുകൾ എന്നിവയിലെ വിവിധ തസ്തികകളിലേക്ക് ഗ്രൂപ്പ് ബി, സി ഓഫീസർമാരെ റിക്രൂട്ട് ചെയ്യുന്നതിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന ഒരു പരീക്ഷയാണ് കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ എക്സാമിനേഷൻ (ചുരുക്കത്തിൽ 'സിജിഎൽ പരീക്ഷ' അല്ലെങ്കിൽ 'സിജിഎൽഇ' എന്ന് അറിയപ്പെടുന്നത്). 1975ലാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സ്ഥാപിതമായത്.
https://www.facebook.com/Malayalivartha