പി എച് ഡി നേടാൻ ഇനി ജേർണലിൽ ലേഖനം പ്രസിദ്ധീകരിക്കേണ്ട...വ്യവസ്ഥ യു ജി സി ഒഴിവാക്കി...
പി എച് ഡി വിദ്യാർത്ഥികൾ പ്രബന്ധം സമർപ്പിക്കുന്നതിന് മുൻപ്, ഗവേഷണ വിഷയവുമായി ബന്ധപ്പെട്ട ലേഖനം ജേർണലിൽ പ്രസിദ്ധീകരിച്ചിരിക്കണമെന്ന വ്യവസ്ഥ യു ജി സി ഒഴിവാക്കുന്നു. കേന്ദ്ര സർവകലാശാലകളിലെ ഗവേഷണ വിദ്യാർത്ഥികൾ വരെ ലേഖനം പ്രസിദ്ധീകരിക്കുന്നത് നിലവാരം കുറഞ്ഞ ജേര്ണലുകളിലാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കിയത്.
പി എച് ഡി ഗവേഷണത്തിനുളള മാനദണ്ഡങ്ങൾ സംബന്ധിച്ച പുതിയ മാർഗരേഖ ഉ ഡി സി ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് വിവരം. ഈ വര്ഷം ആരംഭിക്കുന്ന പുതിയ 4 വർഷത്തെ ബിരുദ പ്രോഗ്രാമിൽ 75 % മാർക്ക് നേടുന്നവർക്കും നേരിട്ട് പി എച് ഡി പ്രവേശനം അനുവദിക്കുന്ന വ്യവസ്ഥയും ഉൾപ്പെടുത്തതും. ഓൺലൈൻ വിദൂര വിദ്യാഭ്യാസ രീതിയിലുള്ള ഗവഹണ പ്രോഗ്രാമുകൾക്ക് അംഗീകാരം ഉണ്ടാകില്ല.
ഒരു ഡോക്‌ടർ ഓഫ് ഫിലോസഫി (PhD, Ph.D) എന്നത് ഒരു പഠന കോഴ്സിന് ശേഷം നൽകുന്ന ഏറ്റവും ഉയർന്ന അക്കാദമിക തലത്തിലുള്ള ഏറ്റവും സാധാരണമായ ബിരുദമാണ്. അക്കാദമിക് മേഖലകളിലെ മുഴുവൻ പ്രോഗ്രാമുകൾക്കും പിഎച്ച്ഡികൾ നൽകുന്നു. ഇത് സമ്പാദിച്ച ഗവേഷണ ബിരുദമായതിനാൽ, പിഎച്ച്‌ഡിക്ക് പഠിക്കുന്നവർ അറിവിന്റെ അതിരുകൾ വികസിപ്പിക്കുന്ന യഥാർത്ഥ ഗവേഷണം നിർമ്മിക്കേണ്ടതുണ്ട്.
സാധാരണയായി ഒരു പ്രബന്ധത്തിന്റെ രൂപത്തിൽ, ഈ മേഖലയിലെ മറ്റ് വിദഗ്ധരുടെ പാനലിന് മുന്നിൽ അവരുടെ ജോലിയെ പ്രതിരോധിക്കേണ്ടതുണ്ട്. ഒരു യൂണിവേഴ്സിറ്റി പ്രൊഫസർ, ഗവേഷകൻ അല്ലെങ്കിൽ ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പല മേഖലകളിലും ജോലി ലഭിക്കുന്നതിന് പിഎച്ച്ഡി പൂർത്തിയാക്കുന്നത് പലപ്പോഴും ആവശ്യമാണ്.
https://www.facebook.com/Malayalivartha