റെയിൽ ഇന്സ്ടിട്യൂട്ടിൽ ഡിപ്ലോമ കോഴ്സിനായി ചേരാം....അപേക്ഷിക്കണ്ട അവസാന തീയതി ഒക്ടോബര് 31...ഉടൻ അപേക്ഷിക്കു...
ഇന്ത്യൻ റയിൽവെയുടെ നിയന്ത്രണത്തിലുള്ള ഇൻസ്റ്റിട്യൂട്ട് ഓഫ് റെയിൽ ട്രാൻസ്പോർട്ടിൽ 4 ഡിപ്ലോമ പ്രോഗ്രാമുകളിലെ (ഒരു വർഷത്തെ) പ്രവേശനത്തിന് ഒക്ടോബര് 31 വരെ അപേക്ഷ സ്വീകരിക്കും. ട്രാൻസ്‌പോർട്ട് എക്കൊണോമിക്സ് ആൻഡ് മാനേജ്‌മന്റ്, മൾട്ടി- മോഡൽ ട്രാൻസ്‌പോർട്ട് ആൻഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മന്റ് റെയിൽ ട്രാൻസ്‌പോർട്ട് ആൻഡ് മാനേജ്മെന്റ്. ഈ മൂന്നു കറസ്പോണ്ടന്റ്സ് പ്രോഗ്രാമുകൾക്കും ഫീസ് 8000 രൂപ വീതം. പോർട്ട് ടെവേലോപ്മെന്റ്റ് ആൻഡ് മാനേജ്‌മന്റ് ( ഫീസ് 10000 രൂപയാണ്) എന്നിവയാണ് പ്രോഗ്രാമുകൾ.
ഏതെങ്കിലും ബിരുദമോ മൂന്നു വർഷത്തെ എഞ്ചിനീയർ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ ജീവനക്കാർക്കും സായുധസേനയിൽ സേവനം ചെയ്തവർക്കും പ്ലസ് ടുവും മൂന്നുവർഷത്തെ പ്രവർത്തന പരിചയവും മതി. ചെന്നൈ, മുംബൈ, ഡൽഹി അടക്കം എട്ട് കേന്ദ്രങ്ങളിൽ പരീക്ഷ നടത്തും. വിഷധാംശങ്ങൾക്ക് 200 രൂപയുടെ ഡ്രാഫ്റ്റ് സഹിതം ആവശ്യപ്പെട്ട് പ്രോസ്പെക്ട്സ് വരുത്താം.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റെയിൽ ട്രാൻസ്‌പോർട് എന്ന പേരിൽ ന്യൂഡൽഹിയിൽ മാറാവുന്ന ഡ്രാഫ്റ്റിന്റെ പിന്നിൽ അപേക്ഷകരുടെ പേരും വിലാസവും കോഴ്സിന്റെ പേരും ക്യാപിറ്റൽ അക്ഷരങ്ങളിൽ എഴുതണം. The Institute of Rail Transport, Room No.104, North Central Railway Project Unit (NCRPU), Near IRWO Office, Shivaji Bridge, New Delhi-110 001.
കൂടുതൽ വിവരങ്ങൾ അറിയാൻ 011-23214362 എന്ന ഫോൺ നമ്പറുമായി ബന്ധപ്പെടുക. അല്ലെങ്കിൽ www.irt.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha