എസ് എൻ ഓപ്പൺ സർവകലാശാലയിലേക്കുള്ള പ്രവേശനത്തിന് നവംബര് 15 വരെ അപേക്ഷിക്കാം...ഉടൻ അപേക്ഷിക്കു...
ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ യു ജി സി അംഗീകാരം ലഭിച്ച കോഴ്സുകളിൽ പ്രവേശനത്തിന് അവസാന തീയതി നവംബര് 15നാണ്. നവംബര് ഒടുവിൽ ക്ലാസ് ആരംഭിക്കാനാകുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. ബി എ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, അറബിക്ക്) എം എ (മലയാളം, ഇംഗ്ലീഷ്) കോഴ്സുകൾക്കാണ് അംഗീകാരം. ഓൺലൈൻ ക്ലാസ് മുറികളും അൻപതിലേറെ ലീർണിങ് സെന്ററുകളും സജ്ജമായിട്ടുണ്ട്. സർവകലാശാല ആസ്ഥാനത്തിനു പുറമെ എറണാകുളം, പട്ടാമ്പി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പ്രാദേശിക കേന്ദ്രങ്ങളുമുണ്ടാകും.
ബി എ (ഹിസ്റ്ററി, എക്കൊണോമിക്സ്, സോഷ്യോളജി, ഫിലോസഫി) ബികോം, ബി സി എ, ബിസിനസ് സ്റ്റഡീസ്, എം എ (ഹിസ്റ്ററി, സോഷ്യോളജി), എംകോം കോഴ്‌സുകൾക്കും വൈകാതെ അംഗീകാരം ലഭിക്കണമെന്നാണ് കണക്കുകൂട്ടൽ.
2020-ൽ കേരള സർക്കാർ സ്ഥാപിച്ച കേരളത്തിലെ കൊല്ലത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാന ഓപ്പൺ യൂണിവേഴ്സിറ്റിയാണ് ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി. കേരളത്തിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി, 2021 ൽ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC) അംഗീകരിച്ചു. സർവ്വകലാശാലയിൽ പ്രാദേശിക കേന്ദ്രങ്ങളും പഠന കേന്ദ്രങ്ങളും ഉൾപ്പെടുന്നു.
കേരള സർവകലാശാല, മഹാത്മാഗാന്ധി സർവകലാശാല, കാലിക്കറ്റ് സർവകലാശാല, കണ്ണൂർ സർവ്വകലാശാലകൾ എന്നിവയിൽ നിന്നുള്ള എല്ലാ വിദൂര വിദ്യാഭ്യാസ കോഴ്സുകളും സ്ഥാപിതമായതോടെ വിദൂര വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന കേരളത്തിലെ ഏക പൊതു സർവ്വകലാശാലയാണിത്. പുതിയ സർവകലാശാലയുടെ പരിധി. നാരായണ ഗുരുവിന്റെ പേരിലാണ് ഈ സർവ്വകലാശാല, കൊല്ലത്തെ കുരീപ്പുഴ ആസ്ഥാനമായി പ്രവർത്തിക്കുന്നത്.
https://www.facebook.com/Malayalivartha