പ്രവാസികളുടെ മക്കള്‍ക്കായി...... സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള പ്രവാസികളുടെ മക്കളുടെ ഉപരിപഠനത്തിനായി സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം... അവസാന തീയതി ജനുവരി ഏഴ്
പ്രവാസികളുടെ മക്കള്‍ക്കായി...... സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള പ്രവാസികളുടെ മക്കളുടെ ഉപരിപഠനത്തിനായി സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം... അവസാന തീയതി ജനുവരി ഏഴ് വരെ നീട്ടിയതായി നോര്‍ക്ക അറിയിച്ചു.
www.scholarship.norkaroots.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്.
2022-23 അധ്യയനവര്‍ഷം പ്രഫഷനല്‍ ബിരുദം, ബിരുദാനന്തര ബിരുദം എന്നീ കോഴ്സുകള്‍ക്കു ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കാണ് ആനുകൂല്യം കിട്ടുക. കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത ഇ.സി.ആര് (എമിഗ്രേഷന്‍ ചെക്ക് റിക്വയേഡ്) കാറ്റഗറിയില്പെട്ടവരുടെയും രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് നാട്ടില്‍ തിരിച്ചെത്തിയവരുടെയും മക്കളുടെ ഉപരിപഠനത്തിനാണ് സ്കോളര്‍ഷിപ് നല്‍കുന്നത്.
വാര്‍ഷികവരുമാനം രണ്ടു ലക്ഷം രൂപയില്‍ കവിയരുത്. പഠിക്കുന്ന കോഴ്സിന്റെ യോഗ്യതപരീക്ഷയില്‍ ചുരുങ്ങിയത് 60 ശതമാനത്തിലധികം മാര്‍ക്കുള്ളവരും റെഗുലര്‍ കോഴ്സിന് പഠിക്കുന്നവര്‍ക്കും മാത്രമേ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച കോഴ്സുകള്‍ക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുമാകണം അപേക്ഷിക്കേണ്ടത്.
"
https://www.facebook.com/Malayalivartha