നീറ്റ് പിജി പ്രവേശനത്തിനുള്ള ഇന്റേണ്‍ഷിപ് മാനദണ്ഡത്തില്‍ മാറ്റം വരുത്താന്‍ സാധ്യത....
നീറ്റ് പിജി പ്രവേശനത്തിനുള്ള ഇന്റേണ്‍ഷിപ് മാനദണ്ഡത്തില്‍ മാറ്റം വരുത്താന്‍ സാധ്യതയേറെ. മാര്‍ച്ച് 31നു മുന്‍പു ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രമാകും മെഡിക്കല്‍ പിജി പ്രവേശന കൗണ്‍സലിങ്ങില്‍ പങ്കെടുക്കാനായി അവസരമെന്നായിരുന്നു ദേശീയ മെഡിക്കല്‍ പരീക്ഷാ ബോര്‍ഡ് അറിയിച്ചിരുന്നത്.
എന്നാല്‍ ഈ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടപ്പെടുമെന്നു വിദ്യാര്‍ഥികളും ഡോക്ടര്‍മാരും പരാതിപ്പെട്ടിട്ടുണ്ടായിരുന്നു. ഇന്റേണ്‍ഷിപ് വ്യവസ്ഥയില്‍ മാറ്റം വരുത്തണമെന്നു കാട്ടി ഫെഡറേഷന്‍ ഓഫ് റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കത്തയയ്ക്കുകയും ചെയ്തു.
പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ മെഡിക്കല്‍ കമ്മിഷന്‍ ഇക്കാര്യം പരിശോധിക്കുകയാണെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ ഭാവി പ്രതിസന്ധിയിലാക്കുന്ന തീരുമാനമുണ്ടാവില്ലെന്നാണു സൂചനകള്‍.
23 സംസ്ഥാനങ്ങളില്‍ ഏപ്രില്‍ മുതല്‍ നവംബര്‍ വരെ കാലയളവിലാണ് ഇന്റേണ്‍ഷിപ് പൂര്‍ത്തിയാകുന്നത്. 'ബിഹാറില്‍ ഓഗസ്റ്റിലാണു പരിശീലനം പൂര്‍ത്തിയാകുക. ഛത്തീസ്ഗഡില്‍ നവംബറിലും. ഈ വിദ്യാര്‍ഥികളെയെല്ലാം പ്രതിസന്ധിയിലാക്കുന്നതാണ് ഇപ്പോഴത്തെ തീരുമാനം'ഫെഡറേഷന്‍ കത്തില്‍ പറയുന്നു. ഇത്തവണ മാര്‍ച്ച് 5നാണു നീറ്റ് പിജി പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്.
"
https://www.facebook.com/Malayalivartha