കണ്‍ഫര്‍മേഷന്‍ നല്‍കിയ ശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈല്‍ മരവിപ്പിക്കാന്‍ പി.എസ്.സി. യോഗ തീരുമാനം...
കണ്‍ഫര്‍മേഷന്‍ നല്‍കിയ ശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈല്‍ മരവിപ്പിക്കാനായി ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചു. കണ്‍ഫര്‍മേഷന്‍ നല്‍കിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം സമീപകാലത്ത് വര്‍ദ്ധിച്ചുവരുന്നതായുള്ള വിലയിരുത്തലിനെ തുടര്‍ന്നാണിത്.
പരീക്ഷയെഴുതുന്ന ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം മുന്‍കൂട്ടി കണ്ടെത്തി പരീക്ഷയുടെ തയ്യാറെടുപ്പുകള്‍ കൃത്യതയോടെ നടപ്പിലാക്കുവാനുമാണ് കണ്‍ഫര്‍മേഷന്‍ സമ്പ്രദായം നടപ്പാക്കിയത്.
എന്നാല്‍ കണ്‍ഫര്‍മേഷന്‍ നല്‍കിയ ശേഷം നിരവധിപേര്‍ പരീക്ഷയെഴുതാന്‍ എത്താതിരിക്കുന്നത് പരീക്ഷകളുടെ നടത്തിപ്പിനെ ബാധിക്കുന്നതായി കണ്ടെത്തി. ആയതിനാല്‍ കണ്‍ഫര്‍മേഷന്‍ നല്‍കിയിട്ടും പരീക്ഷ എഴുതാത്ത ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈല്‍ മരവിപ്പിക്കാനുമാണ് തീരുമാനം .
അതേസമയം ഐ.ടി.ഐ അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള തസ്തികകള്‍ക്ക് ഉയര്‍ന്ന യോഗ്യതയുള്ളവരെ പരിഗണിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് 2023ജനുവരി 17ന് മുന്‍പുള്ള വിജ്ഞാപനങ്ങള്‍ക്ക് ബാധകമാക്കേണ്ടതില്ലെന്ന് കമ്മിഷന്‍ തീരുമാനിച്ചു. അതിനു ശേഷമുള്ള വിജ്ഞാപനങ്ങള്‍ക്ക് ഉത്തരവ് ബാധകമാക്കുന്നത് സംബന്ധിച്ച് വിശദമായ പരിശോധനയും നടത്തുകയും ചെയ്യും.
"
https://www.facebook.com/Malayalivartha