പി എസ് സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈലിലെ വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇനി സ്വയം തിരുത്താനാകും, വിശദ വിവരങ്ങളിങ്ങനെ....
പി എസ് സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈലിലെ വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇനി സ്വയം തിരുത്താം. ജനുവരി 26 മുതല്‍ ഈ സൗകര്യം ലഭ്യമാകും.
പേര്, ജനനതീയതി, ഫോട്ടോ, ഒപ്പ് എന്നിവ ഒഴികെയുള്ള വിവരങ്ങളാണ് സ്വയം തിരുത്താന്‍ സാധിക്കുക. സമുദായം, യോഗ്യത എന്നിവയുമായി ബന്ധപ്പെട്ട തിരുത്തലുകളും സ്വയം ചെയ്യാവുന്നതാണ്. ഇതിന് പി എസ് സി ഓഫീസില്‍ നേരിട്ട് പോകേണ്ടതില്ല.
ഒറ്റത്തവണ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്കും ലഭിക്കാത്തവര്‍ക്കും നേരിട്ടുള്ള തിരുത്തല്‍ സാധ്യമാണ്. വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ സ്വയം വരുത്തിയ തിരുത്തലുകള്‍ അടുത്ത സര്‍ട്ടിഫിക്കറ്റ് പരിശോധന ഉദ്യോഗസ്ഥരുടെ പരിശോധനക്ക് വിധേയമാക്കണം. പ്രൊഫൈല്‍ ഉണ്ടെങ്കിലും ഇതുവരെ ഒരു തസ്തികയില്‍ പോലും അപേക്ഷ നല്‍കാത്തവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരുത്തല്‍ വരുത്താവുന്നതാണ്.
അപേക്ഷ നല്‍കിയ ശേഷമുള്ള സ്വയം തിരുത്തലുകള്‍ ആധികാരികമാണെന്ന് ഉറപ്പു വരുത്താന്‍ ഒടിപി സംവിധാനം ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ സര്‍വ്വീസിലിരിക്കെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഈ അവസരം ഉപയോഗിക്കാന്‍ കഴിയില്ല. അവര്‍ക്ക് നിലവിലുള്ള നടപടിക്രമം തുടരുകയും ചെയ്യും.
"
https://www.facebook.com/Malayalivartha