റോബോട്ടിക്സും ത്രിഡി മോഡലിംഗും അടക്കമുള്ള നൂതന സാങ്കേതിക സംവിധാനങ്ങളില്‍ സംസ്ഥാനത്തുളള മുഴുവന്‍ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കും പരിശീലനം
റോബോട്ടിക്സും ത്രിഡി മോഡലിംഗും അടക്കമുള്ള നൂതന സാങ്കേതിക സംവിധാനങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കാന്‍ പദ്ധതിയിടുകയാണ്.
റോബോട്ടിക് കിറ്റുകള്‍ ഉപയോഗിച്ച് മുഴുവന്‍ ഹൈസ്‌ക്കൂള്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കും അടുത്ത വര്‍ഷം പരിശീലനം നല്‍കുമെന്നും പൊതുജനങ്ങള്‍ക്കായി ഡിജിറ്റല്‍ സാക്ഷരതാ പരിപാടി സംഘടിപ്പിക്കുമെന്നും കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് . നൂതന സാങ്കേതിക സംവിധാനങ്ങളില്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന ലിറ്റില്‍ കൈറ്റ്സ് ജില്ലാ ക്യാമ്പ് ഇടപ്പള്ളിയിലെ കൈറ്റ് മേഖലാ റിസോഴ്സ് സെന്ററില്‍ ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ് നിര്‍മാണം, ചേയ്സര്‍ എല്‍ഇഡി, സ്മാര്‍ട്ട് ഡോര്‍ബെല്‍, ആട്ടോമാറ്റിക് ലെവല്‍ ക്രോസ്, ലൈറ്റ് ട്രാക്കിംഗ് സോളാര്‍ പാനല്‍, മാജിക് ലൈറ്റ് തുടങ്ങിയവയുടെ നിര്‍മാണവും വിവിധ ആവശ്യങ്ങള്‍ക്ക് ഐഒടി ഉപകരണങ്ങള്‍ തയ്യാറാക്കലും ക്യാമ്പില്‍ നടക്കും.
ത്രിഡി അനിമേഷന്‍ സോഫ്റ്റ് വെയറായ ബ്ലെന്‍ഡര്‍ ഉള്‍പ്പെടെ പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് പരിശീലനം നടക്കുക.
https://www.facebook.com/Malayalivartha