ഇനി മുതല്‍ കുറഞ്ഞ അപേക്ഷകരുള്ള തസ്തികകളിലും സര്‍ട്ടിഫിക്കറ്റ് പരിശോധനകള്‍ പരീക്ഷയ്ക്കു ശേഷം...
ഇനി മുതല്‍ കുറഞ്ഞ അപേക്ഷകരുള്ള തസ്തികകളിലും സര്‍ട്ടിഫിക്കറ്റ് പരിശോധനകള്‍ പരീക്ഷയ്ക്കു ശേഷം... കുറഞ്ഞ അപേക്ഷകരുള്ള തസ്തികകളിലേക്ക് ആദ്യഘട്ടമായി നടത്തുന്ന ഒറ്റത്തവണ പരിശോധന പി.എസ്.സി അവസാനിപ്പിച്ചു. ഇതുസംബന്ധിച്ച തീരുമാനത്തിന് കമീഷന്‍ അംഗീകാരം നല്‍കി.
ലക്ഷക്കണക്കിനുപേര്‍ അപേക്ഷിക്കുന്ന തസ്തികകളില്‍ എഴുത്തുപരീക്ഷക്ക് ശേഷമാണ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടാനായി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളോട് ഒറ്റത്തവണ പരിശോധനക്കായി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാനായി പി.എസ്.സി നിര്‍ദേശിക്കുന്നത്.
പരീക്ഷ എഴുതിയയാള്‍ തന്നെയാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതെന്നും മതിയായ യോഗ്യതയോടെയാണ് അപേക്ഷിച്ചതെന്നും ഉറപ്പാക്കാനാണ് ഇത്തരം പരിശോധന.
എന്നാല്‍, 500ല്‍ കുറവ് അപേക്ഷകരുള്ള തസ്‌കികളിലേക്ക് പരീക്ഷ നടത്തും മുമ്പുതന്നെ അപേക്ഷകരോട് സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യാന്‍ പി.എസ്.സി നിര്‍ദേശിക്കാറുണ്ട്. ഒറ്റത്തവണ പരിശോധന പൂര്‍ത്തിയായശേഷമാകും യോഗ്യരായവരെ പരീക്ഷക്ക് ഇരുത്തുന്നതും പരീക്ഷാരീതി നിശ്ചയിക്കുന്നതും.
എന്നാല്‍, പ്രധാനപ്പെട്ടവയൊഴികെ ഭൂരിഭാഗം തസ്തികകളിലും അപേക്ഷരുടെ എണ്ണം 500ല്‍ കുറവായിരിക്കും. ഇത് വന്‍ ജോലിഭാരമാണ് പി.എസ്.സിക്കുണ്ടാക്കുന്നത്.ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
ഇനി മുതല്‍ ഇന്റര്‍വ്യൂ മാത്രം നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിരുന്ന തസ്തികകളില്‍ മറ്റൊരു പരീക്ഷകൂടി നടത്താനും കമീഷന്‍ തീരുമാനിച്ചിട്ടുണ്ട്.
ഒ.എം.ആര്‍, ഒ.എസ്.എം, ഓണ്‍ലൈന്‍, വിവരണാത്മക പരീക്ഷ എന്നിവയില്‍ ഏത് നടത്തണമെന്ന് പി.എസ്.സി തീരുമാനിക്കുകയും ചെയ്യും. അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ ഇതിന് ഇളവ് നല്‍കേണ്ടതുള്ളൂവെന്നും തീരുമാനം.
"
https://www.facebook.com/Malayalivartha