കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ 2022-23 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.... മാര്‍ച്ച് 10 വരെ അപേക്ഷിക്കാം
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ 2022-23 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ ഗവണ്‍മെന്റ്/എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളജുകളില്‍ സമാന കോഴ്‌സുകളില്‍ പഠിക്കുന്നവരെയും പരിഗണിക്കും. പ്രഫഷനല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ട. നിശ്ചിത ശതമാനം മാര്‍ക്കോടെ പ്ലസ്ടു പരീക്ഷ വിജയിക്കണം.
വിജ്ഞാപനം https://scholarship.kshec.kerala.gov.in ല്‍. മാര്‍ച്ച് 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. രേഖകള്‍ സഹിതം അപേക്ഷയുടെ പകര്‍പ്പ് പഠിക്കുന്ന സ്ഥാപന മേലധികാരിക്ക് സമര്‍പ്പിക്കണം.
തിരഞ്ഞെടുക്കപ്പെടുന്നവരുടെ പട്ടിക കൗണ്‍സിലിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അര്‍ഹര്‍ക്ക് ബാങ്ക് വഴി തുക ലഭിക്കും. ഒന്നാം വര്‍ഷം 12,000 രൂപ, രണ്ടാം വര്‍ഷം 18,000 രൂപ, മൂന്നാം വര്‍ഷം 24,000 രൂപ ബിരുദപഠനത്തിന് സ്‌കോളര്‍ഷിപ് ലഭിക്കും.
ബിരുദാനന്തര ബിരുദ തുടര്‍പഠനത്തിന് ഒന്നാംവര്‍ഷം 40,000 രൂപ, രണ്ടാം വര്‍ഷം 60,000 രൂപ എന്നിങ്ങനെ ലഭിക്കും. പൊതുവിഭാഗത്തിന് 50 ശതമാനം, ഒ.ബി.സി 27 ശതമാനം, ബി.പി.എല്‍ 10 ശതമാനം, എസ്.സി/എസ്.ടി 10 ശതമാനം, ഫിസിക്കലി ചലഞ്ച്ഡ് മൂന്നു ശതമാനം എന്നിങ്ങനെ സ്‌കോളര്‍ഷിപ്പുകള്‍ വിഭജിച്ചുനല്‍കും. അക്കാദമിക് മികവ് വിലയിരുത്തിയാണ് തുടര്‍വര്‍ഷങ്ങളില്‍ സ്‌കോളര്‍ഷിപ് പുതുക്കുന്നത് .
"
https://www.facebook.com/Malayalivartha