മാതൃകാചോദ്യങ്ങള്‍ പോര്‍ട്ടലില്‍... സംസ്ഥാന വിദ്യാഭ്യാസ പരിശീലന സമിതി യുടെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി ചോദ്യശേഖരം തയ്യാറായി...
സംസ്ഥാന വിദ്യാഭ്യാസ പരിശീലന സമിതി (എസ് സി ഇ ആര്‍ ടി) യുടെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി ചോദ്യശേഖരം (ഝൗലേെശീി ജീീഹ) തയ്യാറായി.
ഹയര്‍ സെക്കണ്ടറിയിലെ വിവിധ വിഷയങ്ങളിലുള്ള സാമ്പിള്‍ ചോദ്യങ്ങള്‍ ലഭ്യമാകുന്ന വെബ് സൈറ്റ് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശ്രീ. വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
ഫെബ്രുവരി എട്ടിനു സംസ്ഥാനമൊട്ടാകെ നടന്ന ഹയര്‍ സെക്കണ്ടറി ക്ലസ്റ്റര്‍ തല പരിശീലന ശില്‍പശാലയിലൂടെ തയ്യാറാക്കിയ മാതൃകാചോദ്യങ്ങളാണ് പോര്‍ട്ടലില്‍ ഇപ്പോള്‍ കിട്ടുക.
ഹയര്‍ സെക്കണ്ടറിയിലെ മുഴുവന്‍ അധ്യാപകരും പങ്കാളികളായ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ രണ്ടായിരത്തിലധികം സാമ്പിള്‍ ചോദ്യങ്ങളാണ് തയ്യാറായിട്ടുള്ളത്. പ്ലസ് വണ്‍, പ്ലസ് ടു വിഭാഗങ്ങളില്‍ ഓരോന്നിലും ആയിരത്തിലധികം ചോദ്യപേപ്പറുകള്‍ വീതം ലഭ്യമാകും. അവ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നതാണ്.
കോവിഡ് പശ്ചാത്തലവും കുട്ടികളില്‍ ദൃശ്യമായ പഠന വിടവുകളും കണക്കിലെടുത്ത് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വരുത്തിയ ഉള്ളടക്ക ക്രമീകരണമുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ കൂടി പരിഗണിച്ചാണ് ഈ ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയിട്ടുള്ളത്.
ഭാഷാവിഷയങ്ങള്‍ ഒഴികെയുള്ളവയുടെ മലയാള പരിഭാഷയും ലഭ്യമാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യമായ സഹായങ്ങള്‍ അധ്യാപകര്‍ നല്‍കണമെന്ന് നിര്‍ദ്ദേശിച്ച് മന്ത്രി വി ശിവന്‍കുട്ടി.
" f
https://www.facebook.com/Malayalivartha