നീറ്റ് പി.ജി പരീക്ഷ മാര്‍ച്ച് അഞ്ചിന്... അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍ .. നീറ്റ് പി.ജി പരീക്ഷ മൂന്നുമാസത്തേക്ക് നീട്ടണമെന്ന ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ ആവശ്യം നാളെ സുപ്രീംകോടതി പരിഗണനയില്‍
നീറ്റ് പി.ജി പരീക്ഷ മാര്‍ച്ച് അഞ്ചിന് നടക്കും. അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍ ലഭിക്കും. ബോര്‍ഡ് ഒഫ് എക്‌സാമിനേഷന്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായnbe.edu.in, natboard.edu.in എന്നിവയില്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
അതേസമയം, ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാനുള്ള കട്ട് ഓഫ് തീയതി ആഗസ്റ്റ് 11 വരെ നീട്ടിയ സാഹചര്യത്തില്‍ നീറ്റ് പി.ജി പരീക്ഷ മൂന്നുമാസത്തേക്ക് നീട്ടണമെന്ന ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ ആവശ്യം നാളെ സുപ്രീംകോടതി പരിഗണിക്കും.
ഇന്റേണ്‍ഷിപ്പ് കാരണം പ്രവേശന പരീക്ഷയ്ക്ക് തയാറെടുക്കാനായി സമയം ലഭിക്കുന്നില്ലെന്നാണ് പരാതി. ആഗസ്റ്റ് 11ന് ശേഷമേ നീറ്റ് പി.ജി കൗണ്‍സലിംഗ് പാടുള്ളൂവെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുകയുണ്ടായി. നാഷണല്‍ ബോര്‍ഡ് ഒഫ് എക്‌സാമിനേഷന്‍സ് (എന്‍.ബി.ഇ)ഇതിനെ എതിര്‍ത്തിട്ടുണ്ട്. രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും, പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നുമാണ് എന്‍.ബി.ഇയുടെ വാദിക്കുന്നത്.
"
https://www.facebook.com/Malayalivartha