എസ്.എസ്.എല്‍.സി, ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ ഇന്ന് ആരംഭിക്കും
എസ്.എസ്.എല്‍.സി, ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ തിങ്കളാഴ്ച തുടങ്ങും. ചൊവ്വാഴ്ചയിലെ പരീക്ഷകള്‍ തദ്ദേശ തെരഞ്ഞെടുപ്പ് കാരണം നേരത്തേ മാറ്റിയിരുന്നു. മാര്‍ച്ച് നാലിനാണ് മോഡല്‍ പരീക്ഷകള്‍ അവസാനിക്കുന്നത്.
എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് ഒമ്പതിനും ഹയര്‍സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 10നുമാണ് ആരംഭിക്കുന്നത്.
അതേസമയം എസ്.എസ്.എല്‍.സി. പരീക്ഷ 2023 മാര്‍ച്ച് 9 ന് ആരംഭിച്ച് മാര്‍ച്ച് 29 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
നാലര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതും. എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം 2023 ഏപ്രില്‍ 3 ന് ആരംഭിക്കുകയും പരീക്ഷാഫലം 2023 മെയ് 10 നുള്ളില്‍ പ്രഖ്യാപിക്കുകയും ചെയ്‌തേക്കും .
എസ്.എസ്.എല്‍.സിയ്ക്ക് 70 മൂല്യനിര്‍ണയ ക്യാമ്പുകളാണ് ഉണ്ടാവുക. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ 2023 മാര്‍ച്ച് 10 ന് ആരംഭിച്ച് മാര്‍ച്ച് 30 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഒമ്പത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി പൊതുപരീക്ഷകളും അറുപതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പൊതുപരീക്ഷയും എഴുതും. രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണയം 2023 ഏപ്രില്‍ 3 ന് ആരംഭിച്ച് പരീക്ഷാഫലം മെയ് 25 നകം പ്രഖ്യാപിക്കും.
ഹയര്‍ സെക്കണ്ടറിയ്ക്ക് 82 മൂല്യനിര്‍ണയ ക്യാമ്പുകളാണ് ഉണ്ടാവുക. ഇരുപത്തിനാലായിരത്തോളം അധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha