ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്.... കേരളത്തിലെ സര്‍ക്കാര്‍ / എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം..അവസാന തീയതി മാര്‍ച്ച് 10
ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2022-23 അക്കാദമിക് വര്‍ഷം 1000 സ്‌കോളര്‍ഷിപ്പുകളാണ് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അനുവദിച്ചിട്ടുള്ളത്. സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യൂമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളത്തിലെ സര്‍ക്കാര്‍ / എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികക്ക് അപേക്ഷിക്കാവുന്നതാണ് .
കൂടാതെ സമാന കോഴ്‌സുകള്‍ക്ക് ഐ എച്ച് ആര്‍ ഡി അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളും അപേക്ഷിക്കാന്‍ കഴിയും. പ്രൊഫണല്‍ കോഴ്‌സുകള്‍ക്കും സെല്‍ഫ് ഫിനാന്‍സിങ് കോഴ്‌സുകള്‍ക്കും പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല.
അപേക്ഷിക്കാനുള്ള മിനിമം മാര്‍ക്കിന്റെ മാനദണ്ഡം വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിനും നീക്കി വച്ചിട്ടുള്ള സ്‌കോളര്‍ഷിപ്പുകളുടെ കണക്കും വിജ്ഞാപനത്തിലുണ്ട്.
ബിരുദ പഠനത്തിന് ഒന്നാം വര്‍ഷം 12,000 രൂപയും രണ്ട് മൂന്ന് വര്‍ഷങ്ങളില്‍ യഥാക്രമം 18000 രൂ , 24000 രൂപയും ലഭ്യമാകും. ബിരുദാനന്തര ബിരുദ തലത്തില്‍ തുടര്‍പഠനത്തിന് ഒന്നാം വര്‍ഷം 40,000 രൂപയും രണ്ടാം വര്‍ഷം 60,000 രൂപയും അനുവദിക്കുന്നതാണ്.
അപേക്ഷകര്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ എന്ന വെബ് സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് അതില്‍ ലഭ്യമാകുന്ന ഫോറത്തില്‍ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങള്‍ നല്‍കി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക. നല്‍കിയ അപേക്ഷയുടെ കോപ്പി എടുത്ത് നിര്‍ദ്ദിഷ്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളോടൊപ്പം പഠിക്കുന്ന സ്ഥാപന മേലധികാരിക്ക് സമര്‍പ്പിക്കണം.
സ്‌കോളര്‍ഷിപിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക കൗണ്‍സിലിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും. സ്‌കോളര്‍ഷിപ് തുക ബാങ്ക് അക്കൗണ്ട് വഴി കൈമാറും. ഈ വര്‍ഷം സ്‌കോളര്‍ഷിപ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ വര്‍ഷങ്ങളില്‍ സ്‌കോളര്‍ഷിപ് നല്‍കുന്നത് അവരുടെ അക്കാദമിക് മികവ് വിലയിരുത്തിയായിരിക്കും.
"
https://www.facebook.com/Malayalivartha