സൂപ്പര്‍ ന്യൂമററി തസ്തിക ഇനി ഇല്ല... സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പി.എസ്.സി വഴി നിയമനം നേടിയ 110 ഇംഗ്ലീഷ് അധ്യാപകര്‍ മാര്‍ച്ച് 31 മുതല്‍ സര്‍വിസില്‍ നിന്ന് പുറത്താകുന്നു...
സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പി.എസ്.സി വഴി നിയമനം നേടിയ 110 ഇംഗ്ലീഷ് അധ്യാപകര്‍ മാര്‍ച്ച് 31 മുതല്‍ സര്‍വിസില്‍നിന്ന് പുറത്താകുകാണ്.
അധ്യാപകരെ നിലനിര്‍ത്താനായി അനുവദിച്ച 110 സൂപ്പര്‍ ന്യൂമററി എച്ച്.എസ്.എസ്.ടി (ജൂനിയര്‍) ഇംഗ്ലീഷ് തസ്തികകള്‍ മാര്‍ച്ച് 31ന് ഉച്ചക്കുശേഷം മുതല്‍ ഇല്ലാതാകുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയതാണ് തിരിച്ചടിയായിരിക്കുന്നത്. ഇവര്‍ക്ക് ഭാവിയില്‍ റെഗുലര്‍ തസ്തികകള്‍ ഉണ്ടാകുന്ന മുറക്ക് സീനിയോറിറ്റി പ്രകാരം പുനര്‍നിയമനം നല്‍കുമെന്നാണ് ഉത്തരവിലുള്ളത്. ഇവര്‍ പുറത്തുപോകുന്നതുവഴിയുണ്ടാകുന്ന ഏഴ് പീരിഡിന് താഴെ ജോലിഭാരമുള്ള എച്ച്.എസ്.എസ്.ടി ജൂനിയര്‍ തസ്തികയില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കാനാണ് നിര്‍ദേശമുള്ളത്.
ജൂനിയര്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനുള്ള മാനദണ്ഡം മൂന്ന് മുതല്‍ 14 വരെ പീരിയഡുകള്‍ ഉണ്ടായിരിക്കണമെന്നത് ഏഴ് മുതല്‍ 14 വരെ പീരിയഡുകള്‍ ആക്കി സര്‍ക്കാര്‍ മാറ്റം വരുത്തിയതോടെയാണ് അധ്യാപകര്‍ പ്രതിസന്ധിയിലായത്.
ഏഴ് പീരിയിഡില്‍ താഴെയുള്ളതില്‍ ഗെസ്റ്റ് അധ്യാപകരെ നിയമിച്ചാല്‍ മതിയെന്നും തീരുമാനിച്ചിരുന്നു. ഇതുപ്രകാരം തസ്തിക നിര്‍ണയം നടത്തിയപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ 337 തസ്തികകളില്‍ 87 സ്‌കൂളുകളില്‍ മാത്രമാണ് ജൂനിയര്‍ അധ്യാപകര്‍ക്കവവശ്യമായ ജോലിഭാരമുള്ളതെന്ന് കണ്ടെത്തിയിരുന്നു.
ഇതെത്തുടര്‍ന്നാണ് ജൂനിയര്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന 146 പേരില്‍ അധികമായുള്ള 59 പേരെയും പി.എസ്.സി അഡൈ്വസ് പ്രകാരം നിയമനം നല്‍കാനുണ്ടായിരുന്ന 47 പേരെയും പി.എസ്.സിയില്‍ നിന്ന് ശിപാര്‍ശ ലഭിക്കാനുണ്ടായിരുന്ന രണ്ട്‌പേരെയും ഉള്‍ക്കൊള്ളിക്കാന്‍ 110 സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
" f
https://www.facebook.com/Malayalivartha