സംസ്ഥാനത്തെ മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള (കീം) വിജ്ഞാപനം ഇന്ന് രാത്രിയോടെ പ്രസിദ്ധീകരിക്കും
സംസ്ഥാനത്തെ മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള (കീം) വിജ്ഞാപനം ഇന്ന് രാത്രിയോടെ പ്രസിദ്ധീകരിക്കും. പ്രവേശന പരീക്ഷ കമീഷണറുടെ വെബ്‌സൈറ്റ് വഴിയുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണവും ഇതോടൊപ്പം ആരംഭിക്കാനാണ് തീരുമാനമായിട്ടുള്ളത്.
പരിഷ്‌കരിച്ച പ്രോസ്‌പെക്ടസിന് അംഗീകാരം നല്‍കി ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യാഴാഴ്ച ഉത്തരവിറക്കി. ഇതോടെയാണ് വെള്ളിയാഴ്ച തന്നെ വിജ്ഞാപനം പ്രസിദ്ധീകരിക്കാനും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം തുടങ്ങാനും പ്രവേശന പരീക്ഷ കമീഷണറേറ്റ് തീരുമാനിച്ചത്. അപേക്ഷ സമര്‍പ്പണത്തിന് 25 ദിവസം വരെ (ഏപ്രില്‍ രണ്ടാം വാരം) നല്‍കും.
ഇതിനുപുറമെ, സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യാന്‍ അധികമായി ഒരാഴ്ച കൂടി സമയം അനുവദിക്കും. എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സുകളില്‍ പ്രവേശനത്തിനായുള്ള കേരള എന്‍ട്രന്‍സ് പരീക്ഷ മേയ് 17നാണ് നടക്കുക.
കേരളത്തില്‍ മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ നീറ്റ് -യു.ജി പരീക്ഷക്ക് അപേക്ഷിക്കുന്നതോടൊപ്പം സംസ്ഥാനത്തെ കൗണ്‍സലിങ് നടപടികളില്‍ പങ്കെടുക്കാന്‍ പ്രവേശന പരീക്ഷ കമീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്യണം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷ ഫീസ് തന്നെയാണ് ഇത്തവണയും. ജനറല്‍ വിഭാഗത്തിന് എന്‍ജിനീയറിങ് മാത്രം/ ബി.ഫാം മാത്രം/ രണ്ടും കൂടി 700 രൂപയും എസ്.സി വിഭാഗത്തിന് 300 രൂപയുമായിരിക്കും ഫീസ്.
"
https://www.facebook.com/Malayalivartha