ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ രാവിലെ വന്ന് പരീക്ഷയ്ക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ബാലാവകാശ കമ്മീഷന് ഉത്തരവ്
ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ രാവിലെ വന്ന് പരീക്ഷയ്ക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ബാലാവകാശ കമ്മീഷന് ഉത്തരവ്.
പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ഇതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് വെയില് ശക്തി പ്രാപിക്കുന്നതിനു മുമ്പ് സ്കൂളുകളില്‍ എത്തി പരീക്ഷയ്ക്ക് പഠിക്കുന്നതിനു സൗകര്യമൊരുക്കുന്നത് ഗുണകരമായിരിക്കും. മുഴുവന്‍ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലും ഉച്ചഭക്ഷണം ഉള്ളതുകൊണ്ട് ഇത്തരം സൗകര്യമൊരുക്കാന്‍ പ്രയാസമുണ്ടാകില്ല എന്നും കമ്മീഷന് നിരീക്ഷിച്ചു.
സംസ്ഥാനത്തെ എല്‍പിയുപി ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെ സമയക്രമം ഇതുവരെ രാവിലെയായിരുന്നു. വേനല്‍ ചൂട് 40 ഡിഗ്രി കടന്ന സാഹചര്യത്തില്‍ ഉച്ചയ്ക്കുശേഷമുള്ള പരീക്ഷാ സമയക്രമം എല്‍പി ക്ലാസുകളിലെ കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയേറെയാണ്. അതിനാല്‍ പരീക്ഷാ സമയക്രമം മാറ്റുന്നതിനു കമ്മീഷന് ഇടപെടണമെന്ന കോഴിക്കോട് നിവാസികളുടെ പരാതി പരിഗണിച്ചാണ് നടപടി.
https://www.facebook.com/Malayalivartha