പിഎസ് സി നിയമനവുമായി ബന്ധപ്പെട്ട് യോഗ്യതകള്‍ തെളിയിക്കുന്നതിന് തുല്യതാ സര്‍ട്ടിഫിക്കറ്റുകളോ സര്‍ക്കാര്‍ ഉത്തരവുകളോ ഉദ്യോഗാര്‍ഥി ഹാജരാക്കേണ്ടതില്ല
പിഎസ് സി നിയമനവുമായി ബന്ധപ്പെട്ട് യോഗ്യതകള്‍ തെളിയിക്കുന്നതിന് തുല്യതാ സര്‍ട്ടിഫിക്കറ്റുകളോ സര്‍ക്കാര്‍ ഉത്തരവുകളോ ഉദ്യോഗാര്‍ഥി ഹാജരാക്കേണ്ടതില്ല. പിഎസ്‌സി വിജ്ഞാപനങ്ങളില്‍ ഇനി വിശേഷാല്‍ ചട്ടത്തിലെ യോഗ്യതകള്‍ക്കൊപ്പം കമീഷന്‍ അംഗീകരിച്ച തത്തുല്യ യോഗ്യതകളും കൂടി ഉള്‍പ്പെടുത്തും. ഉയര്‍ന്ന യോഗ്യതകള്‍ സംബന്ധിച്ച വിശദാംശംകൂടി വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്താന്‍ പിഎസ്‌സി യോഗം തീരുമാനിച്ചു
ഭിന്നശേഷി സംവരണമുള്ള തസ്തികകളില്‍ ഓരോ തസ്തികയുടെയും സ്വഭാവമനുസരിച്ച് പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നതിന് ഫങ്ഷണാലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
ഡോക്ടര്‍ ഒപ്പിട്ട നിര്‍ദിഷ്ട മാതൃകയിലുള്ള ഫങ്ഷണാലിറ്റി സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടത്. ഒപ്പം ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റും നല്‍കണം. ഭിന്നശേഷിക്കാര്‍ക്കുള്ള നാലു ശതമാനം സംവരണം ബാധകമാക്കിയ തസ്തികകളില്‍ ഉള്‍പ്പെടുന്ന ഭിന്നശേഷിക്കാര്‍ കമ്മീഷന്‍ ആവശ്യപ്പെടുന്ന സമയത്ത് ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതാണ്.
"
https://www.facebook.com/Malayalivartha