സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലേക്കുള്ള അധ്യാപക യോഗ്യതാ പരീക്ഷയായ കെടെറ്റിനായി ഏപ്രില്‍ 3 മുതല്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലേക്കുള്ള അധ്യാപക യോഗ്യതാ പരീക്ഷയായ കെടെറ്റിനായി ഏപ്രില്‍ 3 മുതല്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. . https://ktet.kerala.gov.in.
എല്‍പി, യുപി, ഹൈസ്‌കൂള്‍, സ്‌പെഷല്‍ ( യുപി തലം വരെ ഭാഷാ വിഷയങ്ങളും ഹൈസ്‌കൂള്‍ തലം വരെ സ്‌പെഷല്‍ വിഷയങ്ങളും) എന്നീ വിഭാഗങ്ങളിലാണ് പരീക്ഷ.
ഒന്നിലധികം വിഭാഗങ്ങളില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഓരോ വിഭാഗത്തിനും 500 രൂപ വീതവും പട്ടിക വിഭാഗങ്ങള്‍ക്കും ശാരീരികകാഴ്ച വെല്ലുവിളി നേരിടുന്നവര്‍ക്കും 250 രൂപ വീതവുമാണ് ഫീസ്. ഒന്നിലേറെ വിഭാഗങ്ങളിലേക്കും ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ.
സമര്‍പ്പിച്ചു കഴിഞ്ഞ അപേക്ഷകളില്‍ പിന്നീട് തിരുത്തല്‍ അനുവദിക്കില്ല. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനു ശേഷം എടുത്ത ഫോട്ടോയാണ് അപേക്ഷയ്‌ക്കൊപ്പം അപ്ലോഡ് ചെയ്യേണ്ടത്. ഹാള്‍ ടിക്കറ്റുകള്‍ ഏപ്രില്‍ 25 വരെ ഡൗണ്‍ലോഡ് ചെയ്യാം. വിശദമായ പ്രോസ്‌പെക്ടസ് പരീക്ഷാ ഭവന്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
https://www.facebook.com/Malayalivartha