സ്‌കൂള്‍ പ്രവൃത്തി സമയം ആഴ്ചയില്‍ അഞ്ചര ദിവസമാക്കാന്‍ എന്‍.സി.എഫ് ശുപാര്‍ശ
സ്‌കൂള്‍ പ്രവൃത്തി സമയം ആഴ്ചയില്‍ അഞ്ചര ദിവസമാക്കാന്‍ എന്‍.സി.എഫ് ശുപാര്‍ശ. ആഴ്ചയില്‍ 29 മണിക്കൂര്‍ പഠനത്തിനായി നീക്കിവെക്കണമെന്നും ശനിയാഴ്ചകളിലും പഠനം വേണമെന്നുമാണ് ശുപാര്‍ശ. സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളുടെ അടിസ്ഥാനമായ രേഖയാണ് എന്‍.സി.എഫ്.
ഹൈസ്‌കൂള്‍ ക്ലാസ് പിരീഡുകളുടെ സമയം 40 മിനിറ്റും ഒമ്പതാം ക്ലാസ് മുതലുള്ള ക്ലാസ് പിരീഡുകളുടെ സമയം 50 മിനിറ്റ് ആക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
ഇതിനു മുമ്പ് 2005ലാണ് എന്‍.സി.എഫ് പാഠ്യപദ്ധതി പരിഷ്‌കരണവുമായി മുന്നോട്ടു വന്നത്. അന്ന് ഒരു ദിവസം ആറു മണിക്കൂര്‍ പഠിപ്പിക്കണമെന്നും ഓരോ പിരീഡിന്റെ സമയ ദൈര്‍ഘ്യം 45 മിനിറ്റ് ആക്കണമെന്നുമായിരുന്നു ശുപാര്‍ശ. ഇതിനു വിരുദ്ധമായാണ് പുതിയ നിര്‍ദേശങ്ങളുള്ളത്. ഒരു അക്കാദമിക വര്‍ഷം 180 ദിവസം വേണമെന്നും പറയുന്നുണ്ട്.
https://www.facebook.com/Malayalivartha