സ്പെയിനിലേക്ക് താമസം മാറാം..മാസം തോറും അക്കൗണ്ടിൽലക്ഷങ്ങൾ...കുട്ടികൾഉള്ളവർക്ക് മുൻഗണന..!"ഒന്നു വന്നാൽ മതി! ചെലവ് ഞങ്ങളെടുത്തോളാം"
നഗരത്തിരക്കുകൾ ഒഴിവാക്കി മറ്റേതെങ്കിലും രാജ്യത്ത് സ്ഥിരതാമസമാക്കണമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പഠനത്തിനും ബിസിനസ്സിനും മറ്റുമായി മറ്റേതെങ്കിലും രാജ്യങ്ങളിൽ സ്ഥിരതാമസമാക്കുന്ന നിരവധി പേരുണ്ട്. അത്തരത്തിൽ നിങ്ങളും എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇത് നിങ്ങൾക്ക് ഒരു മികച്ച അവസരമാണ്. ലോകമെമ്പാടുമുള്ള യുവാക്കൾക്ക് സ്ഥിരതാമസമാക്കാൻ പണം നൽകുന്ന ചില രാജ്യങ്ങളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
അതത്ര എളുപ്പല്ല എന്നു തോന്നുമെങ്കിലും ഇങ്ങോട്ട് പണം തന്ന് നിങ്ങളെ സ്വീകരിക്കുവാൻ ചില സ്ഥലങ്ങൾ റെഡിയാണ്! ഒരു മാറ്റത്തിനായി തയ്യാറാണെങ്കിൽ, നിങ്ങളെ സ്വീകരിക്കുവാൻ ഒരുങ്ങുന്ന സ്പെയിനിലെ ഈ നഗരങ്ങളെ പരിചയപ്പെടാം.
തങ്ങളുടെ നിബന്ധനകൾക്കനുസരിച്ച്, താമസം മാറുന്നവർക്ക് പണവും വീടും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നല്കുന്ന നിരവധി പദ്ധതികൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടക്കുന്നുണ്ട്. സ്വിറ്റ്സർലൻഡിലെ ആൽബെനും യുഎസിലെ വെര്‍മോണ്ടും ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങൾ വളരെ ആകർഷകമായ പാക്കേജുകളാണ് തങ്ങളുടെ നാട് സ്ഥിരതാമസത്തിനായി തിരഞ്ഞെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാനായി മുന്നോട്ടുവച്ചിരിക്കുന്നത്.
പോംഗ ഇത്തരത്തിൽ, റീലൊക്കേറ്റ് ചെയ്യുന്നവരെ സ്വീകരിക്കുന്ന നഗരമാണ് സ്പെയിനിലെ വടക്കു പടിഞ്ഞാറൻ മേഖലയിലെ മുൻസിപ്പാലിറ്റിയിലെ മലമ്പ്രദേശ നഗരങ്ങളിലൊന്നായ പോംഗ. മുതിർന്നവർക്കു മാത്രമല്ല, കുടുംബങ്ങൾക്കൊപ്പം ഇവിടേക്കു താമസത്തിനായി വരുന്ന കുഞ്ഞുങ്ങൾക്കും ഒരേ പോലെ പണം നല്കുന്ന സ്കീം ആണ് പോംഗയുടേത്. വളരെ കുറച്ചുമാത്രം ജനസംഖ്യയുള്ള ഇവിടെ, ആളുകളുടെ എണ്ണം കൂട്ടുവാനും പ്രാദേശിക സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുവാനും ആണ് ഇങ്ങനെയൊരു ഓഫർ പോംഗ നല്കുന്നത്. 2,600 പൗണ്ട് അഥവാ 3,244 ഡോളർ ആണ് പോംഗ ഒരാൾക്ക് നല്കുന്ന തുക. ഇത് 2,65,863.64 രൂപയ്ക്ക് തുല്യമാണ്. കുടുംബമായി താമസം മാറുമ്പോൾ പ്രായവ്യത്യാസമില്ലാതെ എല്ലാവർക്കും ഇതേ തുക ലഭിക്കും.
എന്നാൽ ഇത്രയും സൗകര്യങ്ങൾ നല്കി സ്വീകരിക്കുമ്പോൾ പകരം ഏറ്റവും കുറഞ്ഞത് അഞ്ച് വർഷമെങ്കിലും നിങ്ങൾ ഇവിടെ താമസിക്കണം എന്നാണ് പോംഗ ആവശ്യപ്പെടുന്നത്.നിങ്ങൾ യാത്രകളിഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ നിങ്ങൾക്ക് ചെയ്യുവാൻ പറ്റിയ ഒരുപാട് കാര്യങ്ങൾ പോംഗെയിലുണ്ട്. പ്രകൃതിയോട് ചേര്‍ന്നു നിൽക്കുന്ന ഇവിടം അതിന്‍റെ മനോഹരമായ ട്രക്കിങ് റൂട്ടുകൾക്കും പക്ഷിനിരീക്ഷണ കേന്ദ്രങ്ങൾക്കും പ്രസിദ്ധമാണ്. സാഹസിക യാത്രയാണ് ലക്ഷ്യമെങ്കിലും ഈ സ്പാനിഷ് നഗരം നിങ്ങളെ നിരാശപ്പെടുത്തില്ല. ഇനി ബീച്ച് ആണ് നിങ്ങൾക്ക് താല്പര്യെമെങ്കിൽ തൊട്ടടുത്തു കോസ്റ്റാ വെർഡെ ഉണ്ട്.
ആളുകളുടെ തിരക്കും ബഹളങ്ങളുമില്ലാത്ത, ബീച്ച് വൈബ് ഇവിടം നല്കും. റുബിയ പോംഗെയുടെ അതേ മാതൃകയിൽ പണം നല്കി ആളുകളെ സ്വീകരിക്കുന്ന മറ്റൊരു സ്പാനിഷ് നഗരമാണ് ഗലീസിയയിലെ റുബിയ. വർഷം തോറും 1,600 പൗണ്ട് വീതം ഇങ്ങനെ വരുന്നവർക്ക് റുബിയ നല്കും. വീടിന്‍റ കാര്യത്തിലും ഇവിടെ പേടിക്കേണ്ട. വളരെ കുറഞ്ഞ തുകയിൽ താമസക്കാർക്ക് വീടുകൾ ലഭ്യമാണ്. വെറും 1400 പേര് മാത്രമാണ് ഇവിടെ താമസക്കാരായി ഉള്ളത്. അതുകൊണ്ടുതന്നെ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം വർധിപ്പിക്കുന്നതിനായി കുട്ടികളുള്ള കുടുംബങ്ങൾക്കാണ് ഇവിടുത്തെ റിലൊക്കോഷൻ സ്കീം മുന്‍ഗണന നല്കുന്നത്.
സിസിലി , ഇറ്റലി - വീട് നന്നാക്കി തരണം , ഫ്രീ ആയി താമസിക്കാം ..സിസിലിയിലെ ജനസംഖ്യ തുടർച്ചയായി കുറയുന്നു. സിസിലിയിലെ രണ്ട് നഗരങ്ങളായ സാംബൂക്ക ഡി സിസിലിയയും ട്രോയിനയും ഒരു യൂറോയിൽ താഴെ വിലയ്ക്ക് വീടുകൾ വിൽക്കുന്നു. പ്രത്യുപകാരമായി, മൂന്ന് വർഷം കൊണ്ട് ഈ വീട് പുതുക്കിപ്പണിയുന്നതിനൊപ്പം 6,000 ഡോളർ അതായത് 4 ലക്ഷത്തി 80,000 സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണം എന്നതാണ് ഏക വ്യവസ്ഥ. നവീകരണ ജോലികൾ പൂർത്തിയാക്കിയ ശേഷം സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകും.
അലാസ്‌ക- നിങ്ങൾക്ക് തണുത്ത കാലാവസ്ഥ ഇഷ്ടമാണെങ്കിൽ, അലാസ്‌കയ്ക്ക് നിങ്ങൾക്ക് അനുയോജ്യമായ സ്ഥലമാണ്. അലാസ്‌ക പെർമനന്റ് ഫണ്ട് എന്ന പേരിൽ ഒരു പ്രോഗ്രാം ഇവിടെ പ്രവർത്തിക്കുന്നു, അതിന് കീഴിൽ എല്ലാ വർഷവും ഇവിടെ താമസിക്കുന്ന താമസക്കാർക്ക് തുല്യമായ തുക വിതരണം ചെയ്യുന്നു. നിങ്ങൾ വർഷം മുഴുവനും ഇവിടെ താമസിച്ചാൽ, നിങ്ങൾക്ക് $ 1,600, അതായത് ഒരു ലക്ഷത്തി 30,000 രൂപ ലഭിക്കും.
l
https://www.facebook.com/Malayalivartha