എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എസ്എസ്എല്‍സി (എച്ച്‌ഐ), ടിഎച്ച്എസ്എല്‍സി (എച്ച്‌ഐ) പരീക്ഷകളില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍
എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എസ്എസ്എല്‍സി (എച്ച്‌ഐ), ടിഎച്ച്എസ്എല്‍സി (എച്ച്‌ഐ) പരീക്ഷകളില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അതതു സ്‌കൂളുകളില്‍ നിന്ന് പരീക്ഷാഭവന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ .
ഇന്നു(24)മുതല്‍ 28 വരെ ഇതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതായിരിക്കും. എസ്എസ്എല്‍സി വിദ്യാര്‍ഥികളുടെ അപ്‌ലോഡ് ചെയ്ത വിവരങ്ങള്‍ അടങ്ങിയ പ്രിന്റൗട്ട് അതത് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കും, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കും, എന്‍സിസി ബറ്റാലിയന്‍ ഓഫിസര്‍ക്കും സ്‌കൂളുകളില്‍ നിന്നു സമര്‍പ്പിക്കണം.
വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത വിവരങ്ങള്‍ അടങ്ങിയ സ്‌കൂളുകളില്‍ നിന്നുള്ള പ്രിന്റൗട്ടും സര്‍ട്ടിഫിക്കറ്റിന്റെ പ്രഥമ അധ്യാപകര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പികളുമായി ഒത്തുനോക്കി പരിശോധിക്കേണ്ടതാണ്.
വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരും സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ്, സിഎസ്‌സി(ദേശീയ/സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്)സതേണ്‍ ഇന്ത്യ സയന്‍സ് ഫെയര്‍ വിഭാഗങ്ങളില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുമാണ് അന്തിമമായി ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നത്.
സ്റ്റുഡന്റ് പൊലീസ് വിഭാഗത്തില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹരായവരുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തതിനു ശേഷം പ്രിന്റൗട്ട് പ്രഥമ അധ്യാപകര്‍ പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തി ഒപ്പിടണം. കൂടാതെ പൊലീസ് സ്റ്റുഡന്റ് ലെയ്‌സണ്‍ ഓഫിസര്‍(എസ്എച്ച്ഒ), ഡിസ്ട്രിക്ട് നോഡല്‍ ഓഫിസര്‍ എന്നിവരുടെ സാക്ഷ്യപ്പെടുത്തലുകളും വേണം. ഗ്രേസ് മാര്‍ക്കിന് അര്‍ഹതയില്ലാത്ത വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഒരു കാരണവശാലും സ്‌കൂളുകളില്‍ നിന്ന് ഓണ്‍ലൈനായി എന്റര്‍ ചെയ്യാന്‍ പാടില്ല. ഇതു ലംഘിക്കുന്ന പ്രഥമ അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍.
"
https://www.facebook.com/Malayalivartha