എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് അതേ നേട്ടത്തിന് പ്ലസ് വണ്‍ പ്രവേശനത്തില്‍ ബോണസ് പോയന്റ് നല്‍കുന്നത് അവസാനിപ്പിക്കാന്‍ അനുമതി തേടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് അതേ നേട്ടത്തിന് പ്ലസ് വണ്‍ പ്രവേശനത്തില്‍ ബോണസ് പോയന്റ് നല്‍കുന്നത് അവസാനിപ്പിക്കാന്‍ അനുമതി തേടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് അതേ നേട്ടത്തിന് പ്ലസ് വണ്‍ പ്രവേശനത്തില്‍ ബോണസ് പോയന്റ് നല്‍കുന്നത് അവസാനിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അനുമതി തേടി. ഗ്രേസ് മാര്‍ക്ക് സംബന്ധിച്ച പുതുക്കിയ മാനദണ്ഡങ്ങളടങ്ങിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അനുമതി തേടിയത്.
ഗ്രേസ് മാര്‍ക്ക് ഒരിക്കല്‍ നല്‍കിയാല്‍ അടുത്ത തലത്തിലേക്കുള്ള അഡ്മിഷന് ഗ്രേസ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വീണ്ടും അധികമായി ഇന്‍ഡക്‌സ് മാര്‍ക്ക് (ബോണസ് മാര്‍ക്ക്) നല്‍കേണ്ടതില്ലെന്ന് ഏപ്രില്‍ 20ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പ്ലസ് വണ്‍ പ്രവേശന പ്രോസ്‌പെക്ടസില്‍ ഭേദഗതിക്ക് അനുമതി തേടിയത്.
കലോത്സവം, കായികമേള ഉള്‍പ്പെടെ അക്കാദമികേതര നേട്ടങ്ങള്‍ക്ക് പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിനൊപ്പം ഗ്രേസ് മാര്‍ക്ക് ചേര്‍ത്ത് നല്‍കി പ്ലസ് വണ്‍ പ്രവേശനത്തിന് പ്രത്യേക ബോണസ് പോയന്റ് നല്‍കുന്നതായിരുന്നു രീതി. ഇതുവഴി ഒരു നേട്ടത്തിന് രണ്ട് ആനുകൂല്യമാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരുന്നത്. ഒരു നേട്ടത്തിന് ഒരു തവണയേ ആനുകൂല്യം നല്‍കാവൂ എന്ന് വ്യാപക ആവശ്യം ഉയര്‍ന്നിട്ടുണ്ടായിരുന്നു.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശിപാര്‍ശക്ക് സര്‍ക്കാര്‍ അനുമതി നല്‍കുന്നതോടെ ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശന പ്രോസ്‌പെക്ടസില്‍ ബോണസ് പോയന്റ് ഒഴിവാക്കി ഭേദഗതി കൊണ്ടുവരും.
ഗ്രേസ് മാര്‍ക്ക് ലഭിച്ചയാള്‍ക്കും ഇല്ലാത്തയാള്‍ക്കും പ്ലസ് വണ്‍ പ്രവേശനത്തിന് പരിഗണിക്കുന്ന വെയ്റ്റഡ് ഗ്രേഡ് പോയന്റ് ആവറേജ് (ഡബ്ല്യു.ജി.പി.എ) തുല്യമായി വന്നാല്‍ സമനില ഒഴിവാക്കാന്‍ ഗ്രേസ് മാര്‍ക്ക് ഇല്ലാത്തയാളെ ആദ്യം പരിഗണിക്കുന്നതിനും അനുമതി തേടിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha