മെഡിക്കല്‍ പഠനപ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന നീറ്റ് പരീക്ഷ ഇന്ന്... ഉച്ചയ്ക്ക് രണ്ടുമുതല്‍ 5.20 വരെയാണ് പരീക്ഷ, നീറ്റ് 2023'പരീക്ഷാര്‍ഥികള്‍ക്കായി വിപുലമായ യാത്രാ സൗകര്യങ്ങളുമായി കെഎസ്ആര്‍ടിസി
മെഡിക്കല്‍ പഠനപ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന നീറ്റ് പരീക്ഷ ഇന്ന്... ഉച്ചയ്ക്ക് രണ്ടുമുതല്‍ 5.20 വരെയാണ് പരീക്ഷ, നീറ്റ് 2023'പരീക്ഷാര്‍ഥികള്‍ക്കായി വിപുലമായ യാത്രാ സൗകര്യങ്ങളുമായി കെഎസ്ആര്‍ടിസി
പരീക്ഷാ ഹാളില്‍ ഡ്രസ് കോഡ് പാലിക്കേണ്ടതാണ്. അനുവദിച്ചിട്ടുള്ള വസ്തുക്കള്‍ മാത്രമേ പരീക്ഷാ ഹാളില്‍ കൊണ്ടുപോകാവൂ. 24 പേരാണ് ഒരു ഹാളിലുണ്ടാവുക. രണ്ട് ഇന്‍വിജിലേറ്റര്‍മാര്‍ ഒരു ക്ലാസ് മുറിയില്‍ ഉണ്ടാകും.
പരീക്ഷാ കേന്ദ്രങ്ങളില്‍ എന്‍.ടി.എ യുടെ നിരീക്ഷകനും സെന്റര്‍ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട് അടക്കമുള്ളവരും ഉണ്ടാകും. ജില്ലയെ രണ്ട് സോണുകളായി തിരിച്ച് ഓരോ സിറ്റി കോഓര്‍ഡിനേറ്റര്‍മാര്‍ക്ക് മേല്‍നോട്ട ചുമതല നല്‍കിയിട്ടുണ്ട്.
ഡൗണ്‍ലോഡ് ചെയ്‌തെടുത്ത നീറ്റ് അഡ്മിറ്റ് കാര്‍ഡ്, തിരിച്ചറിയല്‍ രേഖ, അപേക്ഷയ്ക്കൊപ്പം സമര്‍പ്പിച്ച അതേ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, മാസ്‌ക്, ചെറിക കുപ്പി സാനിറ്റൈസര്‍, സുതാര്യമായ വെള്ളക്കുപ്പി എന്നിവ പരീക്ഷാ ഹാളിലേക്ക് കൊണ്ടുപോകാവുന്നതാണ്.
അതേസമയം നീറ്റ് 2023'പരീക്ഷാര്‍ഥികള്‍ക്കായി വിപുലമായ യാത്രാ സൗകര്യങ്ങളുമായി കെഎസ്ആര്‍ടിസി. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്കായി ഷെഡ്യൂള്‍ സര്‍വീസുകള്‍ക്കു പുറമേ അഡീഷണല്‍ സര്‍വീസുകളും സജ്ജമാക്കിയതായി കെഎസ്ആര്‍ടിസി
കേരളത്തിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലേക്കും തിരക്കനുസരിച്ച് കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ക്രമീകരിക്കുകയും ചെയ്യും. ആലപ്പുഴ/ചെങ്ങന്നൂര്‍, അങ്കമാലി, എറണാകുളം/മൂവാറ്റുപുഴ, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട, പയ്യന്നൂര്‍, വയനാട് ഇവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലെല്ലാം വിദ്യാര്‍ഥികളുടെ സൗകര്യാര്‍ത്ഥം കൃത്യമായ ഇടവേളകളിലും അവശ്യ സമയങ്ങളിലും സര്‍വീസുകള്‍ ലഭ്യമാക്കുന്നതാണ്.
"
https://www.facebook.com/Malayalivartha