എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശനത്തിനുള്ള സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷ 17ന് നടത്തും...
എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശനത്തിനുള്ള സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷ 17ന് നടത്തും. കേരളത്തിലും മുംബയ്, ഡല്‍ഹി, ദുബായ് എന്നിവിടങ്ങളിലുമാണ് പരീക്ഷ. രാവിലെ 10മുതല്‍ 12.30 വരെ ഫിസിക്‌സ്, കെമിസ്ട്രി ചോദ്യങ്ങളടങ്ങിയ ഒന്നാം പേപ്പര്‍, ഉച്ചയ്ക്ക് 2.30 മുതല്‍ 5വരെ മാത്തമാറ്റിക്‌സ് രണ്ടാം പേപ്പര്‍ എന്നിവയാണുള്ളത്.
ബിഫാമിന് മാത്രം പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഫിസിക്‌സ്, കെമിസ്ട്രി ഒന്നാംപേപ്പര്‍ എഴുതിയാല്‍ മതി. എന്‍ട്രന്‍സ് സ്‌കോറിനും പ്ലസ്ടുവിലെ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് മാര്‍ക്കിനും തുല്യ പ്രാധാന്യം നല്‍കി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നാണ് എന്‍ജിനിയറിംഗ് കോഴ്‌സുകളില്‍ പ്രവേശനം.
എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷയിലെ ഒന്നാം പേപ്പര്‍ (ഫിസിക്‌സ്, കെമിസ്ട്രി) എന്നിവയിലെ സ്‌കോര്‍ പരിഗണിച്ചാണ് ഫാര്‍മസി (ബി.ഫാം) പ്രവേശനം.
അഡ്മിറ്റ് കാര്‍ഡുകള്‍ ലെ കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍ വഴി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷാ നമ്പറും പാസ്വേഡും നല്‍കി ലോഗിന്‍ ചെയ്താല്‍ പ്രൊഫൈല്‍ പേജ് ദൃശ്യമാവും. അപ്ലോഡ് ചെയ്ത ഫോട്ടോ,ഒപ്പ് എന്നിവയില്‍ അപാകതയുള്ളവരുടെയും പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാത്തവരുടെയും അപേക്ഷാ ഫീസ് പൂര്‍ണ്ണമായി അടയ്ക്കാത്തവരുടെയും അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കിയിട്ടില്ല.
അപാകതകള്‍ പരിഹരിക്കുന്ന മുറയ്ക്ക് അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കുന്നതാണ്. അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റും ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയല്‍ രേഖയും പരീക്ഷാഹാളില്‍ കൊണ്ടുവരണം. സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ ഐ.ഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, പ്ലസ്ടുവിലെ ഹാള്‍ ടിക്കറ്റ്, ബാങ്ക് പാസ്ബുക്ക് എന്നിവ അംഗീകരിക്കും.
പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂര്‍ മുന്‍പ് ഹാളിലെത്തേണ്ടതാണ്. 5 മിനിറ്റ് മുമ്പ് ചോദ്യ ബുക്ക്‌ലെറ്റ് തരും. അതിലെ നിര്‍ദ്ദേശങ്ങള്‍ വായിച്ചു മനസ്സിലാക്കുകയും അദ്ധ്യാപകര്‍ നിര്‍ദ്ദേശിക്കുമ്പോള്‍ മാത്രമേ ചോദ്യ ബുക്ക്‌ലെറ്റിന്റെ സീല്‍ തുറക്കാന്‍ പാടുള്ളൂ. ചോദ്യങ്ങളുടെ ക്രമം മാറ്റിയ നാല് തരത്തിലുള്ള ബുക്ക്‌ലെറ്റുകളുണ്ട്. 120 ചോദ്യങ്ങളും അടിച്ചിട്ടില്ലെങ്കില്‍ ബുക്ക്‌ലെറ്റ് മാറ്റിവാങ്ങിക്കേണ്ടതാണ്.
ഒ.എം.ആര്‍ ഉത്തരക്കടലാസില്‍ ഉത്തര ബബിള്‍ പൂര്‍ണ്ണമായി കറുപ്പിക്കണം. ഇല്ലെങ്കില്‍ ഒപ്ടിക്കല്‍ മാര്‍ക്ക് റീഡര്‍ തിരിച്ചറിയില്ല. ഓരോ പേപ്പറിനും 150 മിനിറ്റ്, 120 ചോദ്യങ്ങളുണ്ടാവും. ഓരോ ചോദ്യത്തിനും 5 ഓപ്ഷനുകള്‍. ശരിയുത്തരത്തിന് 4 മാര്‍ക്ക്. തെറ്റൊന്നിന് ഒരു മാര്‍ക്ക് കുറയ്ക്കും. ഒരു ചോദ്യത്തിനു 2 ഉത്തരം നല്‍കുന്നത് തെറ്റായി കരുതും. ഉത്തരം നല്‍കാതിരുന്നാല്‍ മാര്‍ക്ക് കുറയ്ക്കില്ല. ഓരോ പേപ്പറിനും 480 മാര്‍ക്ക് വീതം, 2 പേപ്പറിന് മൊത്തം 960 മാര്‍ക്ക്. മാത്സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയില്‍ യഥാക്രമം 120, 72, 48 ചോദ്യങ്ങളുണ്ടാവും. ഉത്തര ബബിള്‍ കറുപ്പിച്ചാല്‍ പിന്നീട് മായ്ച്ച് വേറെ ഉത്തരം നല്‍കാന്‍ കഴിയില്ല.
"
https://www.facebook.com/Malayalivartha