എസ്.എസ്.എല്‍.സി പരീക്ഷാഫലം ഈ മാസം 20നും പ്ലസ്ടു ഫലം 25നും പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി
എസ്.എസ്.എല്‍.സി പരീക്ഷാഫലം ഈ മാസം 20നും പ്ലസ്ടു ഫലം 25നും പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഹയര്‍ സെക്കന്‍ഡറി അഡ്മിഷനുള്ള തയ്യാറെടുപ്പുകള്‍ 27ന് മുമ്പ് പൂര്‍ത്തീകരിച്ച് 31ന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്. 142.58 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 96 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ 23ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
കണ്ണൂര്‍ ധര്‍മ്മടം ജി.എച്ച്.എസിലാണ് സംസ്ഥാനതല ഉദ്ഘാടനം. ഏഴ് വര്‍ഷംകൊണ്ട് 3000 കോടിയോളം രൂപ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കായി വിനിയോഗിച്ചു.
സ്‌കൂള്‍ കാമ്പസ് വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ മറ്റൊന്നിനും വിട്ടുകൊടുക്കരുതെന്നും വിദ്യാര്‍ത്ഥികളെ മറ്റൊരു പരിപാടികള്‍ക്കും പങ്കെടുപ്പിക്കാന്‍ അയയ്ക്കരുതെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി .
അതേസമയം വിദ്യാലയങ്ങള്‍ ജൂണ്‍ ഒന്നിന് തുറക്കും. സംസ്ഥാന തല പ്രവേശനോത്സവം തിരുവനന്തപുരം മലയിന്‍കീഴ് ഗവ. ബോ്‌യ്‌സ് എല്‍പി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 47 ലക്ഷം വിദ്യാര്‍ത്ഥികള്‍ അന്ന് ക്ലാസിലെത്തുമെന്നാണ് കരുതുന്നത്. ഒന്നാം ക്ലാസിവും പ്രീ പ്രൈമറി ക്ലാസുകളിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പൊതു വിദ്യാലയങ്ങളില്‍ കുട്ടികള്‍ വര്‍ദ്ധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha