എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശനത്തിനുള്ള കേരള എന്‍ട്രന്‍സ് പരീക്ഷ നാളെ...സംസ്ഥാനത്തെ 336 കേന്ദ്രങ്ങളിലും മുംബയ്, ഡല്‍ഹി, ദുബായ് എന്നിവിടങ്ങളിലുമായി പരീക്ഷ നടക്കും
എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശനത്തിനുള്ള കേരള എന്‍ട്രന്‍സ് പരീക്ഷ നാളെ സംസ്ഥാനത്തെ 336 കേന്ദ്രങ്ങളിലും മുംബയ്, ഡല്‍ഹി, ദുബായ് എന്നിവിടങ്ങളിലുമായി നടക്കും. 1,23,623 കുട്ടികളാണ് അപേക്ഷിച്ചിട്ടുള്ളത്. ഇതില്‍ 96,940പേരും എന്‍ജിനിയറിംഗ് അപേക്ഷകരാണ്.
രാവിലെ 10മുതല്‍ 12.30 വരെ ഫിസിക്‌സ്, കെമിസ്ട്രി ചോദ്യങ്ങളടങ്ങിയ ഒന്നാം പേപ്പറും ഉച്ചയ്ക്ക് 2.30 മുതല്‍ 5വരെ മാത്തമാറ്റിക്‌സ് രണ്ടാം പേപ്പറുമാണ് പരീക്ഷ.
ബിഫാമിന് മാത്രം പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഒന്നാംപേപ്പര്‍ മാത്രം എഴുതിയാല്‍ മതി. പരീക്ഷയ്ക്ക് അരമണിക്കൂര്‍ മുന്‍പെങ്കിലും ഹാളിലെത്തണം. പരീക്ഷ തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞുവരുന്നവരെ പ്രവേശിപ്പിക്കില്ല.
പരീക്ഷ പൂര്‍ത്തിയാവാതെ ആരെയും പുറത്തുവിടില്ല.എന്‍ട്രന്‍സ് സ്‌കോറിനും പ്ലസ്ടുവിലെ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് മാര്‍ക്കിനും തുല്യ പ്രാധാന്യം നല്‍കി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നാണ് എന്‍ജിനിയറിംഗ് കോഴ്‌സുകളില്‍ പ്രവേശനം. എന്‍ജിനിയറിംഗ് എന്‍ട്രന്‍സിലെ ഒന്നാം പേപ്പര്‍ (ഫിസിക്‌സ്, കെമിസ്ട്രി) എന്നിവയിലെ സ്‌കോര്‍ പരിഗണിച്ചാണ് ഫാര്‍മസി (ബിഫാം) പ്രവേശനമുള്ളത്.
അഡ്മിറ്റ് കാര്‍ഡുകള്‍ www.cee.kerala.gov.in വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം.അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റും ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയല്‍ രേഖയും കൊണ്ടുവരേണ്ടതാണ്. സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ ഐ.ഡി കാര്‍ഡ്, പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, പ്ലസ്ടു ഹാള്‍ ടിക്കറ്റ്, ബാങ്ക് പാസ്ബുക്ക് എന്നിവ അംഗീകരിക്കും.പേന, വാച്ച് അനുവദിക്കും?പരീക്ഷാഹാളില്‍ രണ്ടോ മൂന്നോ കറുപ്പ് അല്ലെങ്കില്‍ നീല ബോള്‍ പേനകള്‍, വാച്ച്, കര്‍ച്ചീഫ്, കാര്‍ഡ്ബോര്‍ഡ്, ക്ലിപ്പ്‌ബോര്‍ഡ് എന്നിവ അനുവദിക്കും
പെന്‍സില്‍, റബര്‍, കറക്ഷന്‍ ഫ്‌ലൂയിഡ്, കാല്‍ക്കുലേറ്റര്‍, ലോഗരിതം ടേബിള്‍സ്, മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ അനുവദിക്കില്ല.
ഓരോ പേപ്പറിനും 150 മിനിറ്റ്. 120 ചോദ്യങ്ങളുണ്ടാവും. ഓരോ ചോദ്യത്തിനും 5 ഓപ്ഷനുകള്‍ ശരിയുത്തരത്തിന് 4 മാര്‍ക്ക്. തെറ്റൊന്നിന് ഒരു മാര്‍ക്ക് കുറയ്ക്കും. ഒരു ചോദ്യത്തിന് രണ്ട് ഉത്തരം നല്‍കുന്നത് തെറ്റായി കരുതും
ഉത്തരം നല്‍കാതിരുന്നാല്‍ മാര്‍ക്ക് കുറയ്ക്കില്ല. ഓരോ പേപ്പറിനും 480 മാര്‍ക്ക് വീതം, 2 പേപ്പറിന് മൊത്തം 960 മാര്‍ക്ക്മാത്സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയില്‍ യഥാക്രമം 120, 72, 48 ചോദ്യങ്ങളുണ്ടാവും
ഉത്തര ബബിള്‍ കറുപ്പിച്ചാല്‍ പിന്നീട് മായ്ച്ച് വേറെ ഉത്തരം നല്‍കാന്‍ കഴിയില്ല നെഗറ്റീവ് മാര്‍ക്കുള്ളതിനാല്‍ ശരിയുത്തരമെന്ന് ഉറപ്പുള്ളതേ കറുപ്പിക്കാവൂ . പ്രമേഹ രോഗികള്‍ക്ക് മരുന്ന് കൊണ്ടുപോകാവുന്നതാണ്.
"
https://www.facebook.com/Malayalivartha