എന്‍ജിനീയറിംഗ്, ഫാര്‍മസി പ്രവേശനത്തിനുളള കേരള എന്‍ട്രന്‍സ് പരീക്ഷ ഇന്ന്...1,23,623 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതും...
എന്‍ജിനീയറിംഗ്, ഫാര്‍മസി പ്രവേശനത്തിനുളള കേരള എന്‍ട്രന്‍സ് പരീക്ഷ ഇന്ന് സംസ്ഥാനത്തെ 336 കേന്ദ്രങ്ങളിലും മുംബയ്, ഡല്‍ഹി, ദുബായ് എന്നിവിടങ്ങളിലുമായി നടക്കും. 1,23,623 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. 96,940 പേര്‍ എന്‍ജിനീയറിംഗ് അപേക്ഷകരാണ്.
രാവിലെ 10 മുതല്‍ 12.30 വരെ ഫിസിക്സ്, കെമിസ്ട്രി ചോദ്യങ്ങളടങ്ങിയ ഒന്നാം പേപ്പറും ഉച്ചയ്ക്ക് 2.30 മുതല്‍ 5 വരെ മാത്താമാറ്റിക്സ് രണ്ടാം പേപ്പറുമാണ്. പരീക്ഷയ്ക്ക് അരമണിക്കൂര്‍ മുമ്പെങ്കിലും ഹാളിലെത്തണം. പരീക്ഷ തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞ് വരുന്നവരെ പ്രവേശിപ്പിക്കില്ല.
വിദ്യാര്‍ഥികള്‍ക്കു പ്രത്യേക ഡ്രസ് കോഡ് നിര്‍ദേശിച്ചിട്ടില്ല.
അതേസമയം വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡിനു പുറമേ താഴെപ്പറയുന്ന ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും കൈയില്‍ കരുതണം
പാസ്‌പോര്‍ട്ട് , ഡ്രൈവിങ് ലൈസന്‍സ്, ഇലക്ഷന്‍ ഐഡി, പാന്‍ കാര്‍ഡ്, ഫോട്ടോ സാക്ഷ്യപ്പെടുത്തിയുള്ള സ്‌കൂള്‍ മേധാവിയുടെ സര്‍ട്ടിഫിക്കറ്റ്
അല്ലെങ്കില്‍ ഫോട്ടോ സാക്ഷ്യപ്പെടുത്തി ഗസറ്റഡ് ഓഫിസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്
"
https://www.facebook.com/Malayalivartha