യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇത്തവണ പെണ്‍ത്തിളക്കം.... ആദ്യ പത്ത് പേരുടെ പട്ടികയില്‍ ആറ് റാങ്കുകാരും പെണ്‍കുട്ടികള്‍,മലയാളിക്ക് അഭിമാനമായി പാലാ സ്വദേശിനി ഗഹന നവ്യ ജയിംസിന് ആറാം റാങ്ക്, ഇടംകയ്യില്‍ ഇരട്ടിവഴക്കം നേടി മുന്നേറി അഖില
യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇത്തവണ പെണ്‍ത്തിളക്കം.... ആദ്യ പത്ത് പേരുടെ പട്ടികയില്‍ ആറ് റാങ്കുകാരും പെണ്‍കുട്ടികള്‍,മലയാളിക്ക് അഭിമാനമായി പാലാ സ്വദേശിനി ഗഹന നവ്യ ജയിംസിന് ആറാം റാങ്ക്
യുപി സ്വദേശി ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. 933 പേരുടെ റാങ്ക് പട്ടികയില്‍ ആദ്യ നാല് റാങ്കുകളും പെണ്‍കുട്ടികള്‍ക്കാണ്. ദില്ലി സര്‍വകലാശാലയില്‍ നിന്ന പഠനം പൂര്‍ത്തിയാക്കി ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. മൂന്നാം ശ്രമത്തിലാണ് ഇഷിത ഒന്നാം റാങ്കില്‍ എത്തുന്നത്. യുപി ഗ്രേറ്റര്‍ നോയിഡ സ്വദേശിയാണ്.
ബീഹാറിലെ ബക്‌സറില്‍ നിന്നുള്ള ഗരിമ ലോഹിയ്ക്കാണ് രണ്ടാം റാങ്ക്. ഹൈദരാബാദ് സ്വദേശി ഉമ ഹാരതിക്കാണ് മൂന്നാം റാങ്ക്, സമ്യതി മിശ്ര നാലാം റാങ്ക് നേടി. ആദ്യ നാല് റാങ്കുകാരും ദില്ലി സര്‍വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയവരാണ്.
അതേസമയം അഞ്ചാം വയസ്സില്‍ അഖിലയുടെ വലംകൈ പറിച്ചെടുത്ത ദുര്‍വിധി യെ മറികടന്ന് ഇടംകയ്യില്‍ ഇരട്ടിവഴക്കം നേടി മുന്നേറിയ അഖില ഒടുവില്‍ സിവില്‍ സര്‍വീസ് എന്ന സ്വപ്നനേട്ടവും കരസ്ഥമാക്കി.
തിരുവനന്തപുരം കോട്ടണ്‍ ഹില്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്ററും അധ്യാപക സംഘടനയായ എകെഎസ്ടിയുവിന്റെ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കെ.ബുഹാരിയുടെയും സജീന ബീവിയുടെയും മകള്‍ അഖിലയുടെ ജീവിതം മാറ്റിമറിച്ച ബസപകടം 2000 സെപ്റ്റംബര്‍ 11നായിരുന്നു.
വലതുകൈ തോള്‍ മുതല്‍ മുറിഞ്ഞുപോയി. കൃത്രിമ കൈ പിടിപ്പിക്കാന്‍ പുണെയില്‍ കരസേനയുടെ ആര്‍ട്ടിഫിഷ്യല്‍ ലിംബ് സെന്ററില്‍ എത്തിച്ചെങ്കിലും ജര്‍മനിയിലേക്കു പോകേണ്ടി വരുമെന്നായിരുന്നു മറുപടി. ഒടുവില്‍ ജര്‍മന്‍ സംഘം മുംബൈയിലെത്തി പരിശോധിച്ചെങ്കിലും അവരും നിസ്സഹായരായി
നോര്‍ക്കയുടെയും ഒരു സന്നദ്ധസംഘടനയുടെയും സഹായത്തോടെ ഏഴാം വയസ്സില്‍ യുഎസിലെ ഹൂസ്റ്റണില്‍ 3 മാസം ചികിത്സ നടത്തിയെങ്കിലും തോളറ്റം മുറിഞ്ഞതിനാല്‍ കൃത്രിമ കൈ പറ്റില്ലെന്ന് അവരും വിധിയെഴുതി. ഇതിനിടെ മനസ്സു പതറാതെ ഒരു വര്‍ഷത്തോളം പഠനം തടസ്സപ്പെട്ടെങ്കിലും എഴുത്ത് ഉള്‍പ്പെടെ വലംകൈകൊണ്ടു ചെയ്തിരുന്നതെല്ലാം അഖില ഇടംകൈകൊണ്ടു ശീലിച്ചു.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ കല്ലറ എംടിഎം സ്‌കൂളിലെ അധ്യാപകന്‍ അനില്‍കുമാറാണ് സിവില്‍ സര്‍വീസ് സ്വപ്നം മനസ്സില്‍ പാകിയത്.
"
https://www.facebook.com/Malayalivartha