Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലെബനനിലെ സംഘർഷബാധിത മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സൈനികർ സുരക്ഷിതരാണെന്ന് സൈന്യം..സൈനികരുടെ സുരക്ഷ ഇന്ത്യ സൂക്ഷമമായി നീരീക്ഷിക്കുന്നുണ്ട്...


വയനാട് ഉപതെരഞ്ഞെടുപ്പില്‍ ഇതുവരെ എണ്ണിയ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിന് കിട്ടിയതിനേക്കാള്‍ ലീഡ്....ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന് മുന്നേറ്റം


വയനാട് പ്രിയങ്ക മുന്നേറുന്നു... ചേലക്കര എല്‍ഡിഎഫിന് ലീഡ്, പാലക്കാട് ബിജെപിക്ക് ലീഡ്


സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു.... ആദ്യ ഫലസൂചന ഉടന്‍


കേരള കോണ്‍ഗ്രസ് എം സംസ്ഥാന വൈസ് ചെയര്‍മാനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായ പി കെ സജീവ് അന്തരിച്ചു

ഇനി ഇത് നടക്കില്ല...! യുകെ പഠന വിസാ നടപടികളിൽ അടിമുടി മാറ്റം, ആശ്രിത വിസ നിയന്ത്രണങ്ങൾ വരുന്നതോടെ മലയാളി വിദ്യാർഥികളുടെ യുകെ മോഹങ്ങൾക്ക് കനത്ത തിരിച്ചടി

24 MAY 2023 04:36 PM IST
മലയാളി വാര്‍ത്ത

More Stories...

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെ പഠന കാര്യങ്ങള്‍ വാട്‌സാപ്പ് പോലുള്ള സാമൂഹികമാധ്യമങ്ങളിലൂടെ നല്‍കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്...

യുജിസി നെറ്റ് ഡിസംബര്‍ 2024 പരീക്ഷയ്ക്കായി അപേക്ഷ ക്ഷണിച്ചു....

കേരള സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ ആലപ്പുഴയില്‍...

കേരള സ്‌കൂള്‍ ശാസ്ത്രോത്സവവും വെക്കേഷണല്‍ എക്സ്പോയും നാളെ വൈകിട്ട് നാലിന് ആലപ്പുഴ സെന്റ് ജോസഫ് എച്ച് എസ് എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...

ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇന്ന് നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റി വെച്ചതായി കേരള സര്‍വകലാശാല

ബ്രിട്ടിഷ് ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ ഇന്നലെ പ്രഖ്യാപിച്ച വിദേശ വിദ്യാർഥികളുടെ ആശ്രിത വീസ നിയന്ത്രണങ്ങൾ ഇന്ത്യയിൽ പ്രവർത്തികമാകുമ്പോൾ മലയാളി വിദ്യാർഥികളുടെ യുകെ മോഹങ്ങൾക്ക് കനത്ത തിരിച്ചടിയാകും. റിസർച്ച് സ്വഭാവമുള്ള പിജി കോഴ്സുകൾ പഠിക്കാനെത്തുന്നവർക്കു മാത്രമാകും ഇനിമുതൽ ജീവിത പങ്കാളി, മക്കൾ, എന്നീ ആശ്രിതരെ കൂടെ കൊണ്ടുവരാനാകുക. സാധാരണ ഡിഗ്രി കോഴ്സുകൾക്കോ യൂണിവേഴ്സിറ്റികൾ ബിസിനസ് ലക്ഷ്യമാക്കി മാത്രം നടത്തുന്ന മറ്റു ചെറുകിട കോഴ്സുകൾക്കോ ചേർന്ന് ബ്രിട്ടനിലെത്തുന്ന വിദ്യാർഥികൾക്ക് കുടുംബാംഗങ്ങളെ കൂടെ കൂട്ടാനാകില്ല.

കഴിഞ്ഞ രണ്ടുവർഷത്തിനിടെ ബ്രിട്ടനിലെത്തിയ മലയാളികൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് വിദ്യാർഥികൾ ഇത്തരത്തിലുള്ള കോഴ്സുകൾക്കു ചേർന്നാണ് കുടുംബാംഗങ്ങൾക്കൊപ്പം ഇവിടേക്ക് കുടിയേറിയത്. വിദ്യാഭ്യാസത്തെ മറയാക്കിയുള്ള ഇത്തരം കുടിയേറ്റത്തിന് തടയിടാനാണ് കനത്ത നിയന്ത്രണങ്ങളുമായി ഹോം ഓഫിസ് രംഗത്ത് എത്തിയത്. ബ്രിട്ടനിൽ പഠിക്കാനെത്തുന്നവർക്ക് പഠനശേഷം രണ്ടുവർഷം വരെ ജോലി ചെയ്യാൻ സൗകര്യമൊരുക്കുന്ന പോസ്റ്റ് സ്റ്റഡി വർക്ക് വീസയുടെ കാര്യത്തിലും പുനഃർവിചിന്തനത്തിന് ഉടൻ സർക്കാർ തയാറായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇന്നലെ ഹോം സെക്രട്ടറി പ്രഖ്യാപിച്ച മാറ്റങ്ങൾ അടുത്ത ജനുവരി മുതലാകും പ്രാബല്യത്തിലാകുക. നിലവിൽ ബ്രിട്ടനിലെത്തിയിട്ടുള്ള വിദ്യാർഥികളെ ഈ തീരുമാനം ബാധിക്കില്ലെന്ന് ചുരുക്കം. എങ്കിലും പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഇനിമുതലുള്ള എല്ലാ ആശ്രിത വീസ അപേക്ഷകളിലും നടപടിക്രമങ്ങൾക്ക് സ്വാഭാവികമായും നിയന്ത്രണങ്ങൾ കൂടും. വിദ്യാർഥി വീസയിലെത്തുന്നവർ പഠനം പൂർത്തിയാക്കുന്നതിനു മുമ്പേ വർക്ക് വീസയിലേക്ക് മാറുന്നതിനുള്ള നിയന്ത്രണമാണ് മലയാളികളെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു തീരുമാനം.

സ്റ്റുഡന്റ് വീസയിൽ എങ്ങെനെയും ബ്രിട്ടനിലെത്തിയശേഷം കെയർ വീസയിലേക്ക് മാറി മുഴുവൻ സമയം ജോലിചെയ്തു കഴിയുന്നവർ ബ്രിട്ടനിൽ നിരവധിയാണ്. മലയാളി ഏജന്റമാരുടെ ഒത്താശയിൽ മലയാളി വിദ്യാർഥികൾ തന്നെയാണ് ഇങ്ങനെ മാറിയിട്ടുള്ളവരിൽ ഏറെയും. ഇവർക്കെല്ലാം ഇനി വീസ പുതുക്കാനെത്തുമ്പോൾ സർക്കാർ തീരുമാനം തടസ്സമാകും.

കോഴ്സ് പൂർത്തിയാക്കാതെ എങ്ങനെ വർക്ക് വീസയിലേക്ക് മാറിയെന്ന ചോദ്യം സ്വാഭാവികമായും ഉയരും. ഹോം ഓഫിസ് ഇതിന്മേൽ നടപടി കടുപ്പിച്ചാൽ പലരുടെയും നിലനിൽപ് അപകടത്തിലാകും. നീതിബോധമോ മനസാക്ഷിയോ ഇല്ലാതെ വിദേശവിദ്യാർഥികളെ കെണിയിലാക്കുന്ന റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ നടപടി കർക്കശമാക്കുമെന്നും ഹോം ഓഫിസ് വ്യക്തമാക്കുന്നുണ്ട്.

വിദ്യാർഥികളായി എത്തുന്നവരിൽനിന്നും വലിയ തുക കൈപ്പറ്റിയാണ് മലയാളികൾ ഉൾപ്പെടെയുള്ള പല ഏജന്റുമാരും ഇവർക്ക് വിദ്യാർഥി വീസയിൽനിന്നും വർക്ക് വീസയിലേക്ക് മാറാൻ അവസരം ഒരുക്കുന്നത്. മലയാളികളുടെ ഉടമസ്ഥതയിലുള്ള ചില കെയർ ഹോമുകളും ഇത്തരത്തിലുള്ള വലിയ തട്ടിപ്പിന് കൂട്ടുനിൽക്കുന്നുണ്ട്. ഇതെക്കുറിച്ചെല്ലാം ബ്രിട്ടനിലെ മലയാളികൾ തന്നെ അടുത്തിടെ ഹോം ഓഫിസിന് പരാതി നൽകിയിരുന്നു. ഇതും പുതിയ തീരുമാനങ്ങളെ സ്വാധീനിച്ചിട്ടുണ്ടാകാം.

ഉടനടി ബ്രിട്ടനിലേക്കു പറക്കാം കുടുംബത്തെ കൂടെ കൊണ്ടുപോകാം എന്നുള്ള മോഹന വാഗ്ദാനങ്ങളുമായി ഇനി ഏതെങ്കിലും ഏജന്റുമാർ സമീപിച്ചാൽ വിദ്യാർഥികൾ ഒന്നോർക്കുക, റിസർച്ച് സ്വഭാവമുള്ള പിജി കോഴ്സുകൾക്കു പഠിക്കാനെത്തുന്നവർക്കു മാത്രമേ ഇനി മുതൽ ബ്രിട്ടനിൽ കുടുംബത്തെ കൂടെ കൂട്ടാനാകൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

4K ദൃശ്യമികവോടെ 'വല്യേട്ടൻ' തിയേറ്ററുകളിലേയ്ക്ക്; ട്രെയിലർ പുറത്ത്!  (33 minutes ago)

ISRAEL 900 ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ  (55 minutes ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (1 hour ago)

A R റഹുമാന്റെ 2000 കോടി ആസ്തി രണ്ടായി പിളർക്കുന്നു..! ജീവനാംശം കൊടുത്ത് മുടിയും..! പക്ഷേ സൈറയ്ക്ക് ഒരു രൂപയും കിട്ടില്ല  (1 hour ago)

വയനാട് ദുരന്തനിവാരണത്തിന് കേന്ദ്ര അവഗണന നേരിട്ടുവെന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (3 hours ago)

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ 26,27 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല; കർണാടക തീരത്ത്‌ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു; തെക്കൻ ആൻഡമാൻ കടലിനു മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു  (3 hours ago)

മണിപ്പൂരിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി  (3 hours ago)

പ്രവാസികൾക്ക് സന്തോഷ വാർത്ത, ശമ്പളത്തോട് കൂടിയുള്ള അവധി ദിവസങ്ങൾ വരുന്നു, യുഎഇ ദേശീയ ദിനം പ്രമാണിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു  (3 hours ago)

നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരവേ പാലക്കാട് പതിനായിരത്തിലേറെ വോട്ടിന്റെ ലീഡുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍  (4 hours ago)

പുതിയ ആധാര്‍ എടുക്കുന്നതിനും നിലവിലുള്ളതു തിരുത്തുന്നതിനുമുള്ള നിബന്ധന കടുപ്പിച്ച് ആധാര്‍ അതോറിറ്റി  (5 hours ago)

തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സര്‍വിസ് ഇന്ന് മുതല്‍  (5 hours ago)

പ്രവീൺ പ്രണവിന്റെഅമ്മ അറസ്റ്റിലേയ്ക്ക്...?? പണി മണത്തു പിന്നാലെ 6.M വ്യൂസ് വീഡിയോ കളഞ്ഞു..!  (5 hours ago)

പ്രണവും പ്രവീണും ഫ്രോഡുകളെന്ന്...?!HUMAN RIGHT COMMISION ഇടപെട്ടതും പണി പാളി..!  (5 hours ago)

ഒരു വരിപോലും വിടാതെ എല്ലാ സത്യവും അമ്മു കുറിച്ചത് ആ ഡയറിയിൽ..! മൂവർ സംഘത്തിന്റെ പേരടക്കം കൃത്യമായി എഴുതി അമ്മു...! കേസിലെ പ്രധാന തെളിവ് ഇങ്ങനെ  (5 hours ago)

Malayali Vartha Recommends