സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രിലിമിനറി മേയ് 28ന് ... പരീക്ഷ രണ്ടു സെഷനുകളായി.... കേരളത്തില്‍ 79 കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതുന്നത് 24,000 പേര്‍
സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രിലിമിനറി മേയ് 28ന് . 9.30 മുതല്‍ 11.30 വരെയും 2.30 മുതല്‍ 4.30 വരെയുമുള്ള രണ്ടു സെഷനുകളായാണ് പരീക്ഷ.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് സെന്ററുകള്‍. കേരളത്തില്‍ 79 കേന്ദ്രങ്ങളില്‍ 24,000 പേരാണ് പരീക്ഷ എഴുതുന്നത്. രാവിലത്തെ സെഷനില്‍ 9.20നും ഉച്ചയ്ക്കുശേഷമുള്ളതിന് 2.20നും മുമ്പ് പരീക്ഷാഹാളില്‍ എത്തണം.
അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നല്‍കിയ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡും ഹാള്‍ടിക്കറ്റിനൊപ്പം കരുതേണ്ടതാണ്. കറുത്ത മഷിയുള്ള ബാള്‍പോയിന്റ് പേന കൊണ്ടാണ് ഉത്തരസൂചിക പൂരിപ്പിക്കേണ്ടത്.
ബാഗുകള്‍, മൊബൈല്‍ ഫോണുകള്‍, കാമറകള്‍, ഇലക്ട്രോണിക് വാച്ചുകള്‍, ഇലക്ട്രോണിക്, ഐ.ടി ഉപകരണങ്ങള്‍ എന്നിവ പരീക്ഷാഹാളില്‍ അനുവദിക്കില്ല.
പരീക്ഷാസമയം തീരുന്നതുവരെ ആരെയും പുറത്തുവിടുകയുമില്ല. ഉദ്യോഗാര്‍ത്ഥികളുടെ ബയോമെട്രിക് വിവരങ്ങള്‍ പരീക്ഷാകേന്ദ്രത്തില്‍ ശേഖരിക്കേണ്ടതിനാല്‍ നേരത്തെതന്നെ പരീക്ഷാകേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്.
https://www.facebook.com/Malayalivartha