പ്‌ളസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക സംവിധാനത്തിലൂടെ ആദ്യദിവസം അപേക്ഷിച്ചത് 44,174 പേര്‍....
പ്‌ളസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക സംവിധാനത്തിലൂടെ ആദ്യദിവസം അപേക്ഷിച്ചത് 44,174 പേര്‍. തിരുവനന്തപുരം- 3828, കൊല്ലം- 4252, പത്തനംതിട്ട- 2096, ആലപ്പുഴ- 4167, കോട്ടയം- 2581, ഇടുക്കി- 1563, എറണാകുളം- 3421, തൃശൂര്‍- 3139, പാലക്കാട്- 5437, മലപ്പുറം- 4359, കോഴിക്കോട്- 2894, വയനാട്- 1311, കണ്ണൂര്‍- 2868, കാസര്‍കോട്- 2258 എന്നിങ്ങനെയാണ് അപേക്ഷകള്‍.
ആദ്യഘട്ട പ്രവേശനം പൂര്‍ത്തിയാക്കി ജൂലായ് അഞ്ചിന് ക്ലാസ് തുടങ്ങും. ആഗസ്റ്റ് ഏഴിന് പ്രവേശനം അവസാനിപ്പിക്കുന്ന തരത്തിലാണ് അഡ്മിഷന്‍ നടപടികള്‍.81 താത്കാലിക ബാച്ച് തുടരും.
അതേസമയം പ്ലസ് വണ്ണിന് സര്‍ക്കാര്‍ സ്‌കൂളില്‍ 30 ശതമാനവും എയ്ഡഡില്‍ 20 ശതമാനവും സീറ്റ് വര്‍ദ്ധിപ്പിച്ച് ഉത്തരവായി...
ആകെ 4,23,315 സീറ്റുകളാണുള്ളത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിനനുസരിച്ച് പാലക്കാട് മുതല്‍ കാസര്‍കോട് വരെ ആറ് മലബാര്‍ ജില്ലകളില്‍ വേണ്ടത്ര സീറ്റുകളില്ല.
" f
https://www.facebook.com/Malayalivartha