രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളെയും പരിഗണിക്കുന്ന ഓവറോള്‍ വിഭാഗത്തില്‍ കേരളത്തിലെ മൂന്നു സര്‍വകലാശാലയും കോഴിക്കോട് എന്‍ഐടിയും ഇടംനേടി...
രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളെയും പരിഗണിക്കുന്ന ഓവറോള്‍ വിഭാഗത്തില്‍ കേരളത്തിലെ മൂന്നു സര്‍വകലാശാലയും കോഴിക്കോട് എന്‍ഐടിയും ഇടംനേടി. ആദ്യ അമ്പതില്‍ കേരള സര്‍വകലാശാലയും ആദ്യനൂറില്‍ എംജി, എന്‍ഐടി, കുസാറ്റ് എന്നിവയുമാണ് ഇടംപിടിച്ചത്. ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളത്തിന്റെ മികവ് അംഗീകരിച്ച് ദേശീയ റാങ്കിങ് ഫ്രെയിംവര്‍ക്ക് റിപ്പോര്‍ട്ട്.അധ്യാപനം, അടിസ്ഥാന സൗകര്യം,
ഗവേഷണം, തൊഴിലധിഷ്ഠിത പരിശീലനം, ബിരുദധാരികളുടെ എണ്ണം, ഭിന്നശേഷി -സ്ത്രീസൗഹൃദ വിദ്യാഭ്യാസം തുടങ്ങി വിവിധ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിശ്ചയിക്കുന്നത്.
മികച്ച നൂറ് സര്‍വകലാശാലയില്‍ കേരള, എംജി, കുസാറ്റ്, കലിക്കറ്റ് എന്നിവ ഇടംനേടി. മികച്ച നൂറ് കോളേജില്‍ സംസ്ഥാനത്തുനിന്ന് 14 കോളേജുണ്ട്. ഇതില്‍ മൂന്നെണ്ണം സര്‍ക്കാര്‍ മേഖലയിലാണ്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം വിമന്‍സ് കോളേജ് എന്നിവ 75 റാങ്കിനുള്ളിലാണ്. തുടര്‍ച്ചയായി ആറാം തവണയാണ് യൂണിവേഴ്‌സിറ്റി കോളേജ് സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ദേശീയ റാങ്കിങ്ങില്‍ ഇടം നേടുന്നത്.
ആര്‍ട്‌സ് കോളേജിന് പുറമെ എന്‍ജിനിയറിങ്, ആര്‍ക്കിടെക്ട് വിഭാഗത്തിലും സര്‍ക്കാര്‍ കോളേജുകള്‍ റാങ്കിങ് മെച്ചപ്പെടുത്തി. മികച്ച 40 ആര്‍ക്കിടെക്ട് സ്ഥാപനങ്ങളുടെ പട്ടികയില്‍ 17-ാം റാങ്കോടെ ഇടം നേടിയ ഏക സ്ഥാപനമാണ് തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജ് (സിഇടി). എന്‍ജിനിയറിങ് വിഭാഗത്തില്‍ കോഴിക്കോട് എന്‍ഐടി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെയ്സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഐഐടി പാലക്കാട് എന്നിവയും ഉണ്ട്.
ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന്റെ മുന്നേറ്റം വ്യക്തമാക്കുന്നതാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെയും ശ്രീചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെയും റാങ്ക്. ശ്രീചിത്ര മുന്‍വര്‍ഷത്തെ പത്താം സ്ഥാനം നിലനിര്‍ത്തുകയും മെഡിക്കല്‍ കോളേജ് 44-ാം റാങ്കും നേടി. ദന്തല്‍വിഭാഗത്തില്‍ തിരുവനന്തപുരം ദന്തല്‍ കോളേജ് 25ാം റാങ്ക് നേടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha