ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റ് ഇന്ന് വൈകുന്നേരം പ്രസിദ്ധീകരിക്കും... വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണി വരെ ട്രയല്‍ അലോട്ട്മെന്റ് ഫലം പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്താം
ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റ് ഇന്ന് വൈകീട്ട് പ്രസിദ്ധീകരിക്കും. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണി വരെ ട്രയല്‍ അലോട്ട്മെന്റ് ഫലം പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്താം. ഇതിനുശേഷമാകും ഒന്നാം ഘട്ട പ്രവേശന ലിസ്റ്റ് പ്രസിദ്ധീകരിക്കുക.
വിദ്യാര്‍ത്ഥികള്‍ക്ക് വെബ്സൈറ്റില്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ വഴി പ്രവേശിച്ച് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ഓപ്ഷനുകളില്‍ മാറ്റം, പുതിയ സ്‌കൂളുകള്‍ ഉള്‍പ്പെടുത്താം, നേരത്തെ നല്‍കിയ സ്‌കൂള്‍ ഒഴിവാക്കണമെങ്കില്‍ അതിനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്. സ്‌കൂള്‍ ഹെല്‍പ്ഡെസ്‌കില്‍ നിന്ന് കുട്ടികള്‍ക്ക് സഹായം തേടാം.
ആദ്യ അലോട്ട്മെന്റ് ജൂണ്‍ 19 ന് പ്രസിദ്ധീകരിക്കും. ഒന്നാം ഘട്ടത്തിലെ അവസാന അലോട്ട്മെന്റ് ജൂലൈ ഒന്നിനുമാണ്. ജൂലൈ അഞ്ചിന് ക്ലാസുകള്‍ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. 4,58,773 പേരാണ് സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകര്‍. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത്.
"
https://www.facebook.com/Malayalivartha