പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് നാളെ രാവിലെ 11 മുതല്‍ ലഭ്യമാകും... ആദ്യ ലിസ്റ്റ് പ്രകാരമുള്ള പ്രവേശനം നാളെ മുതല്‍ 21വരെ നടക്കും
പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് നാളെ രാവിലെ 11 മുതല്‍ ലഭ്യമാകും. ആദ്യ ലിസ്റ്റ് പ്രകാരമുള്ള പ്രവേശനം നാളെ മുതല്‍ 21വരെ നടക്കും.
അലോട്ട്മെന്റ് വിവരങ്ങള്‍ www.admission.dge.kerala.gov.in ലെ Click for Higher Secondary Admission ലെ ലിങ്കിലൂടെ ലഭിക്കും. First Allotment Results എന്ന ലിങ്കില്‍ നിന്നു ലഭിക്കുന്ന അലോട്ട്മെന്റ് ലൈറ്ററുമായി പ്രവേശനം ലഭിച്ച സ്‌കൂളില്‍ മേയ് 31ന് പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലുമായി ഹാജരാകണം. ഒന്നാമത്തെ ഓപ്ഷന്‍ ലഭിച്ചവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.
അലാേട്ട്മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം പോലും നേടാത്തവരെ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല. ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് മൂന്നാമത്തെ അലോട്ട്മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷ സമര്‍പ്പിക്കാം.
മുഖ്യഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാലും ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കാത്തതിനാലും അലോട്ട്മെന്റിന് പരിഗണിക്കാത്ത അപേക്ഷകര്‍ക്കും സപ്ലിമെന്ററി ഘട്ടത്തില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കാം. സ്പോര്‍ട്‌സ് ക്വാട്ട അലോട്ട്മെന്റ് റിസല്‍ട്ടും ഇതിനൊപ്പം പ്രസിദ്ധീകരിക്കും.
"
https://www.facebook.com/Malayalivartha