സംസ്ഥാന എന്‍ജിനിയറിംഗ് റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു
സംസ്ഥാന എന്‍ജിനിയറിംഗ് റാങ്ക്ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. വൈകിട്ട് 3ന് നടക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി റാങ്ക്ലിസ്റ്റ് പ്രഖ്യാപിക്കുക.
പ്രവേശന പരീക്ഷയുടെ സ്‌കോര്‍ മേയ് 31ന് പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യതാപരീക്ഷ മാര്‍ക്കുകൂടി സമീകരിച്ചുകൊണ്ടുള്ള എന്‍ജിനിയറിംഗ് റാങ്ക്ലിസ്റ്റാണ് പ്രസിദ്ധപ്പെടുത്തുന്നതെന്ന് മന്ത്രി അറിയിച്ചു.
അതേസമയംഎന്‍ജിനിയറിംഗ് കോളേജുകളിലെ പഠനനിലവാരം ഉയര്‍ത്താനായി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി. ഇതിനായി സാങ്കേതിക സര്‍വകലാശാലയ്ക്ക് 14.64കോടി രൂപ അനുവദിച്ചിട്ടുണ്ട്.
വാഴ്‌സിറ്റിയില്‍ പഠനവകുപ്പുകള്‍ തുടങ്ങാന്‍ 1.25കോടി, തൊഴില്‍ ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ 1.27കോടി, സ്വാശ്രയ കോളേജുകളിലെയടക്കം അദ്ധ്യാപകരെ പരിശീലിപ്പിക്കാന്‍ 2കോടി, നൈപുണ്യ വികസനത്തിന് 3.5കോടി, ഐ.ടി സൗകര്യവികസനത്തിന് ഒരുകോടി, ഓണ്‍ലൈന്‍ സംവിധാനങ്ങളൊരുക്കാനും പുസ്തകങ്ങള്‍ വാങ്ങാനുമായി ഒന്നരക്കോടി എന്നിങ്ങനെ അനുവദിച്ചു. എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസായശാലകള്‍ക്ക് വേണ്ടതരത്തില്‍ നൈപുണ്യ പരിശീലനം ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്.
"
https://www.facebook.com/Malayalivartha