പ്ലസ് വണ്‍ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ രണ്ടാമത്തെ അലോട്ട്‌മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു....
പ്ലസ് വണ്‍ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ രണ്ടാമത്തെ അലോട്ട്‌മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു. 19,545 വിദ്യാര്‍ത്ഥികള്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചത്. ജൂണ്‍ 26, 27 തിയതികളിലാണ് പ്രവേശനം നടക്കുക.
നാളെ രാവിലെ 10 മണി മുതല്‍ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിലെത്തി അഡ്മിഷനെടുക്കാവുന്നതാണ്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി സ്‌കൂളുകളില്‍ പ്രവേശനത്തിന് ഹാജരാകേണ്ടതാണ്.
അലോട്ട്്‌മെന്റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സാറ്റായ http://www.hscap.kerala.gov.in ലെ കാന്‍ഡിഡേറ്റ് ലോഗിന്‍ എസ്ഡബ്യൂഎസ് ലെ സെക്കന്‍ഡ് അലോട്ട് റിസള്‍ട്ട്‌സ് എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്‌മെന്റ് ലെറ്ററില്‍ പ്രതിപാദിച്ചിരിക്കുന്ന സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ രക്ഷകര്‍ത്താവിനൊപ്പം പ്രവേശനത്തില്‍ ആവശ്യമുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമിള്ള അലോട്ട്‌മെന്റ് ലെറ്റര്‍ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്ന് പ്രിന്റ് എടുത്ത് അഡ്മിഷന്‍ സമയത്ത് നല്‍കുന്നതാണ്.
ഒന്നാം ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.
പ്രവേശന സമയത്ത് അടയ്‌ക്കേണ്ട ഫീസ് സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെ സമയത്ത് അടയ്ക്കാവുന്നതാണ്. മറ്റ് ഓപ്ഷനുകളില്‍ അലോട്‌മെന്റ് ലഭിച്ചവര്‍ക്ക് താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താത്കാലിക പ്രവേശനത്തിന് ഫീസടയ്ക്കണ്ട. അലോട്‌മെന്റ് ലഭിച്ചിട്ടും താത്കാലികപ്രവേശനം നേടാത്ത വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്‌മെന്റുകളില്‍ പരിഗണിക്കില്ല. രണ്ടാം അലോട്ട്‌മെന്റിനൊപ്പം കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷന്‍ നടക്കുന്നതിനാല്‍ വിവിധ ക്വാട്ടകളില്‍ പ്രവേശനത്തിന് അര്‍ഹത നേടുന്ന വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് ഏറ്റവും അനുയോജ്യമായ ക്വാട്ടയിലെ പ്രവേശനം തെരഞ്ഞെടുക്കേണ്ടതാണ്. പ്രവേശന നടപടികള്‍ ഓരേ കാലയളവില്‍ നടക്കുന്നതിനാല്‍ ഏതെങ്കിലും ഒരു ക്വാട്ടയില്‍ പ്രവേശനം നേടിയാല്‍ മറ്റൊരു ക്വാട്ടയിലേക്ക് പ്രവേശനം മാറ്റാന്‍ കഴിയില്ല.
"
https://www.facebook.com/Malayalivartha