കേരള സര്‍വകലാശാല ബി.എഡ് പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ്
കേരള സര്‍വകലാശാല ബി.എഡ് പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് https://admissions.keralauniversity.ac.in/b.ed2023 ല്‍. അലോട്ട്മെന്റ് ലഭിച്ചവര്‍ ഓഗസ്റ്റ് ഒന്നിനകം നിശ്ചിത ഫീസ് ഓണ്‍ലൈനായി അടയ്ക്കണം. അലോട്ട്‌മെന്റ് മെമ്മോയിലുള്ള സമയത്ത് കോളേജില്‍ പ്രവേശനം നേടണം.
സെന്‍ട്രല്‍ ലബോറട്ടറി ഫോര്‍ ഇന്‍സ്ട്രിമെന്റേഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ വിഭാഗത്തില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയറെ നിയമിക്കുന്നു. വിവരങ്ങള്‍ക്ക് https://www.keralauniversity.ac.in/jobs.
.മാനേജ്മെന്റ് പഠനകേന്ദ്രങ്ങളില്‍ എം.ബി.എ രണ്ടാം ഘട്ട പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ 31ന് രാത്രി 10വരെ നല്‍കാം.ഫ്യൂച്ചേഴ്‌സ് സ്റ്റഡീസ് പഠന വകുപ്പിലെ എം.ടെക് ടെക്നോളജി മാനേജ്മെന്റ് കോഴ്‌സില്‍ റിസര്‍വേഷന്‍ സീറ്റുകളുള്‍പ്പെടെ ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു.യോഗ്യത: 55 ശതമാനം മാര്‍ക്കോടെ ബി.ടെക് ബിരുദം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 2 ന് രാവിലെ 10.30 ന് കാര്യവട്ടത്തുളള ഫ്യൂച്ചേഴ്‌സ് സ്റ്റഡീസ് വകുപ്പില്‍ ഹാജരാവേണ്ടതാണ്.
ആറാം സെമസ്റ്റര്‍ ഇന്റഗ്രേറേറ്റ്ഡ് ബി.എ എല്‍ എല്‍ ബി/ ബി.കോം എല്‍ എല്‍.ബി/ ബി.ബി.എ എല്‍ എല്‍.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ജൂണ്‍ 2022 ബിരുദ പരീക്ഷയുടെ പുതുക്കിയ റാങ്ക് ഫോട്ടോ ലിസ്റ്റ് (2020 അഡ്മിഷന്‍) വെബ്സൈറ്റില്‍.
"
https://www.facebook.com/Malayalivartha