ബിടെക് രണ്ടാം അലോട്‌മെന്റിനുള്ള ഓപ്ഷന്‍ കണ്‍ഫര്‍മേഷനും ഹയര്‍ ഓപ്ഷന്‍ പുനഃക്രമീകരണവും ആരംഭിച്ചു... പുതുതായി ഉള്‍പ്പെടുത്തിയ സ്വാശ്രയ കോളജുകളിലേക്കും കോഴ്‌സുകളിലേക്കും എട്ടിനു വൈകിട്ടു 4 വരെ പുതിയ ഓപ്ഷന്‍ നല്‍കാം
ബിടെക് രണ്ടാം അലോട്‌മെന്റിനുള്ള ഓപ്ഷന്‍ കണ്‍ഫര്‍മേഷനും ഹയര്‍ ഓപ്ഷന്‍ പുനഃക്രമീകരണവും ആരംഭിച്ചു. പുതുതായി ഉള്‍പ്പെടുത്തിയ സ്വാശ്രയ കോളജുകളിലേക്കും കോഴ്‌സുകളിലേക്കും എട്ടിനു വൈകിട്ടു 4 വരെ പുതിയ ഓപ്ഷന്‍ നല്‍കാം.
ബിആര്‍ക്കിനും ഓപ്ഷന്‍ നല്‍കാം. എന്നാല്‍ ബിഫാം ഓപ്ഷന്‍ റജിസ്‌ട്രേഷന്‍ ഇപ്പോള്‍ തുടങ്ങുന്നില്ല. ബിടെക്കിന് ആദ്യ ഘട്ട അലോട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവരും ആദ്യ ഘട്ടത്തില്‍ അലോട്‌മെന്റ് ലഭിക്കാത്തവരും രണ്ടാം ഘട്ടത്തില്‍ പരിഗണിക്കപ്പെടാന്‍ നിര്‍ബന്ധമായും ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം.
ഒന്നാം ഘട്ടത്തില്‍ ഓപ്ഷന്‍ റജിസ്റ്റര്‍ ചെയ്യാതിരുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കും പുതുതായി ഉള്‍പ്പെടുത്തിയ ബിടെക് കോഴ്‌സുകളിലേക്ക് ഓപ്ഷന്‍ നല്‍കാം. താല്‍ക്കാലിക അലോട്‌മെന്റ് 10നും പരാതികള്‍ പരിഹരിച്ചുളള അലോട്‌മെന്റ് 11നും നടക്കും. ബിടെക് പ്രവേശനം ലഭിക്കുന്നവര്‍ 14 മുതല്‍ 19 വരെയായി കോളജുകളില്‍ ഹാജരായി പ്രവേശനം നേടണം. ബിടെക്കിന് ഇനി ഒരു അലോട്ട്്‌മെന്റ് കൂടിയുണ്ടാകുമെന്ന് അധികൃതര്‍.
"
https://www.facebook.com/Malayalivartha