സംസ്ഥാനത്ത് 2023-24 വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് നാലിന്, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 1 മുതല്‍ 26 വരെ
സംസ്ഥാനത്ത് 2023-24 വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാ തിയതി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചത്. ഇതോടൊപ്പം പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷാ തിയതികളും കലാമേള, കായികമേള, ശാസ്ത്രമേള എന്നിവയുടെ തിയതികളും വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
മാര്‍ച്ച് 4 ന് ആണ് എസ് എസ് എല്‍ സി പരീക്ഷ ആരംഭിക്കുന്നത്. പരീക്ഷ മാര്‍ച്ച് 25 ന് അവസാനിക്കും. എസ് എസ് എല്‍ സി മൂല്യനിര്‍ണയ ക്യാംപ് ഏപ്രില്‍ 3 മുതല്‍ 17 വരെയായിരിക്കും. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 1 മുതല്‍ 26 വരെ നടക്കുമെന്നും ശിവന്‍കുട്ടി അറിയിച്ചു
"
https://www.facebook.com/Malayalivartha