ജോലിക്ക് ഭൂമി അഴിമതിക്കേസില്‍ ബിഹാര്‍ മുന്‍മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിനും കൂട്ടര്‍ക്കും ജാമ്യം
ജോലിക്ക് ഭൂമി അഴിമതിക്കേസില്‍ ബിഹാര്‍ മുന്‍മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിനും കൂട്ടര്‍ക്കും ജാമ്യം. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ലാലുപ്രസാദ് യാദവ്, ഭാര്യ റാബറി ദേവി, മകന് തേജസ്വി യാദവ് എന്നിവരടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.
പ്രതികളോട് ഇന്ന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. 2004 മുതല്‍ 2009 വരെ ലാലുപ്രസാദ് യാദവ് കേന്ദ്ര റെയില്വേമന്ത്രിയായിരിക്കേ ഗ്രൂപ്പ് ഡി തസ്തികയില്‍ ജോലിക്ക് പകരം കൈക്കൂലിയായി ഭൂമി വാങ്ങിയെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് 2009 മേയിലാണ് സിബിഐ ലാലുവിനും കൂട്ടര്‍ക്കുമെതിരേ കേസെടുത്തത്.
https://www.facebook.com/Malayalivartha