അധ്യാപകയോഗ്യത പരീക്ഷ (കെ-ടെറ്റ്)-ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു... നവംബര്‍ ഏഴുമുതല്‍ 17 വരെ അപേക്ഷിക്കാം
ലോവര്‍പ്രൈമറി വിഭാഗം, അപ്പര്‍പ്രൈമറി വിഭാഗം, ഹൈസ്‌കൂള്‍ വിഭാഗം, സ്‌പെഷ്യല്‍ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്‌പെഷ്യല്‍ വിഷയങ്ങള്‍-ഹൈസ്‌കൂള്‍തലം വരെ) എന്നിവയിലെ അധ്യാപകയോഗ്യത പരീക്ഷ (കെ-ടെറ്റ്)-ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ktet.kerala.gov.in വഴി നവംബര്‍ ഏഴുമുതല്‍ 17 വരെ അപേക്ഷിക്കാം. ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി./എസ്.ടി./ഭിന്നശേഷി/കാഴ്ചപരിമിത വിഭാഗത്തിലുള്ളവര്‍ 250 രൂപ വീതവും അടയ്ക്കണം.
ഒന്നോ അതിലധികമോ കാറ്റഗറികളില്‍ ഒരുമിച്ച് ഒരുപ്രാവശ്യം മാത്രമേ അപേക്ഷിക്കാന്‍ കഴിയൂകയുള്ളൂ. അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ചുകഴിഞ്ഞാല്‍ പിന്നീട് ഒരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല.
ഓണ്‍ലൈന്‍ നെറ്റ്ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാവുന്നതാണ്. ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങളടങ്ങിയ വിജ്ഞാപനം, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ ktet.kerala.gov.in, pareekshabhavan.kerala.gov.inഎന്നിവയില്‍ ലഭ്യമാണ്.
"
https://www.facebook.com/Malayalivartha