സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് നാളെ തലസ്ഥാനത്ത് തുടക്കമാകും... ഗവ. കോട്ടണ്‍ഹില്‍ സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തും
സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് വ്യാഴാഴ്ച തലസ്ഥാനത്ത് തുടക്കമാകും. സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ ശാസ്ത്രമേളയും പട്ടം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഗണിതശാസ്ത്ര മേളയും കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറിയില്‍ സാമൂഹികശാസ്ത്രമേളയും ഐ.ടി മേളയും പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസില്‍ പ്രവൃത്തിപരിചയമേളയും മണക്കാട് ജി.ജി.എച്ച്.എസ്.എസില്‍ വൊക്കേഷനല്‍ എക്‌സ്‌പോ, കരിയര്‍ ഫെസ്റ്റ്, എന്റര്‍ടെയിന്‍മെന്റ് എന്നിവയും നടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
നാളെ രാവിലെ 10ന് ഗവ. കോട്ടണ്‍ഹില്‍ സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തും. 11ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ മൂന്നിന് വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ സമ്മാനദാനം നിര്‍വഹിക്കും. ഡിസംബര്‍ മൂന്നുവരെ നീളുന്ന ശാസ്‌ത്രോത്സവത്തിന്റെ ആദ്യദിനം രജിസ്‌ട്രേഷനും ഒന്നു മുതല്‍ മൂന്നു വരെ തീയതികളില്‍ മത്സരങ്ങളും നടക്കും.
55ാമത് ശാസ്ത്രമേളയും 41ാമത് പ്രവൃത്തി പരിചയമേളയും 36ാമത് ഗണിത ശാസ്ത്രമേളയും 25ാമത് സ്‌പെഷല്‍ സ്‌കൂള്‍ പ്രവൃത്തി പരിചയമേളയും 20ാമത് ഐ.ടി മേളയുമാണ് ഇത്തവണ നടക്കുന്നത്. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ വിഭാഗം വിദ്യാര്‍ഥികളാണ് സംസ്ഥാന മേളയില്‍ പങ്കെടുക്കുന്നത്. ജില്ലതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവരാണ് സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കുക.
"
https://www.facebook.com/Malayalivartha