2024 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി/ എസ്.എസ്.എല്‍.സി (എച്ച്.ഐ), ടി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ), എ.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ ഫീസ് ഫൈനോടുകൂടി അടയ്ക്കാനുള്ള തീയതി അവസാനിച്ചതിനാല്‍ 350 രൂപ സൂപ്പര്‍ ഫൈനോടു കൂടി ഡിസംബര്‍ 22 വരെ അടയ്ക്കാം
2024 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി/ എസ്.എസ്.എല്‍.സി (എച്ച്.ഐ), ടി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ), എ.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ ഫീസ് ഫൈനോടുകൂടി അടയ്ക്കാനുള്ള തീയതി അവസാനിച്ചതിനാല്‍ 350 രൂപ സൂപ്പര്‍ ഫൈനോടു കൂടി ഡിസംബര്‍ 22 വരെഅടയ്ക്കാം. പ്രഥമാദ്ധ്യാപകര്‍ക്ക് പരീക്ഷാഫീസ് ഡിസംബര്‍ 23 വരെ ട്രഷറിയില്‍ അടയ്ക്കാമെന്നും പരീക്ഷാ ഭവന്‍ സെക്രട്ടറി അറിയിച്ചു.
അതേസമയം അക്ഷരം കൂട്ടിവായിക്കാനറിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും എസ്.എസ്.എല്‍.സി പരീക്ഷയില്‍ എ പ്ലസ് ലഭിക്കുന്നെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞത് വിവാദമായെങ്കിലും നിലവാരത്തകര്‍ച്ചയുണ്ടെന്നത് വസ്തുത.
നൂറു മാര്‍ക്കുള്ള ചോദ്യപേപ്പറില്‍ വെറും പത്തു മാര്‍ക്കിന് ശരിയുത്തരം എഴുതിയാല്‍ മതി. ജയിക്കാന്‍ ആവശ്യമായ ബാക്കി ഇരുപത് മാര്‍ക്ക് നിരന്തര മൂല്യനിര്‍ണയം വഴി ക്‌ളാസില്‍ അദ്ധ്യാപകനില്‍ നിന്ന് കിട്ടും. അമ്പതു മാര്‍ക്കിന്റെ ചോദ്യപേപ്പറാണെങ്കില്‍ അഞ്ചു മാര്‍ക്കിന്റെ ഉത്തരംമതി.
നിരന്തര മൂല്യനിര്‍ണയം വഴി പത്തുമാര്‍ക്ക് നല്‍കിയാല്‍ ജയിക്കും. ഗ്രേഡിംഗ് വരുന്നതിന് മുമ്പ് ജയിക്കാന്‍ എഴുത്തു പരീക്ഷയില്‍ 35 ശതമാനം മാര്‍ക്ക് നേടണമായിരുന്നു.എഴുത്തു പരീക്ഷയില്‍ മിനിമം മാര്‍ക്ക് വേണമെന്ന ആവശ്യം വീണ്ടും ശക്തമായിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha