സംസ്ഥാനത്ത് ഐടി, അനുബന്ധ മേഖലയില്‍ പുതിയ അഞ്ചുലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
സംസ്ഥാനത്ത് ഐടി, അനുബന്ധ മേഖലയില്‍ പുതിയ അഞ്ചുലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ . രാജ്യത്തു നിന്നുള്ള ഐടി കയറ്റുമതിയുടെ 10 ശതമാനമെങ്കിലും കേരളത്തില്‍ നിന്നാകണം എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.
ഇലക്‌ട്രോണിക് ഹാര്‍ഡ്‌വെയര്‍ ടെക്‌നോളജി ഹബ്, എമര്‍ജിങ് ടെക്‌നോളജീസ് ഹബ് എന്നിവ സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുന്നു. സംസ്ഥാനത്ത് ഐടി മേഖലയില്‍ 2011-16 കാലയളവില്‍ 26,000 തൊഴിലവസരം സൃഷ്ടിക്കപ്പെട്ടപ്പോള്‍ 2016-23 കാലയളവില്‍ അത് 62,000 ആണ്.
2016ല്‍ 78,068 പേരാണ് സര്‍ക്കാര്‍ ഐടി പാര്‍ക്കില്‍ തൊഴിലെടുത്തിരുന്നത്. ഇന്നത് 1,35,288 ആയി ഉയര്‍ന്നു. ഐടി കയറ്റുമതി 2011-16ല്‍ 34,123 കോടി രൂപയുടേതായിരുന്നു. കഴിഞ്ഞ ഏഴു വര്‍ഷംകൊണ്ട് അത് 85,540 കോടിയായി. 5,75,000 ചതുരശ്രയടിയായിരുന്ന ഐടി സ്‌പെയ്‌സ് 73,44,527 ആയി വര്‍ധിക്കുകയും ചെയ്തു.
കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഐബിഎം സോഫ്റ്റ്‌വെയര്‍ ലാബില്‍ ഒരുവര്‍ഷംകൊണ്ട് 1000 പേര്‍ക്ക് ജോലി ലഭിച്ചു. ടാറ്റ എലക്‌സിയുമായി കിന്‍ഫ്ര ധാരണപത്രം ഒപ്പിട്ടു. എട്ടുമാസംകൊണ്ട് 2.17 ലക്ഷം ചതുരശ്രയടി കെട്ടിടം കൈമാറി. ഇവിടെ 3500 എന്‍ജിനിയര്‍മാര്‍ ജോലി ചെയ്യുന്നു.
പുതുതായി രണ്ടു ലക്ഷം ചതുരശ്രയടി കൂടി അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്‍ഫോപാര്‍ക്കില്‍ ബ്രിഗേഡ് ഗ്രൂപ്പിന്റെ ഒന്നര ലക്ഷം ചതുരശ്രയടിയില്‍ ഐടി സ്‌പെയ്‌സ് നിര്‍മാണം പുരോഗമിക്കുകയും ചെയ്യുന്നു. ഇവിടെ ആയിരത്തിലധികം തൊഴില്‍ ലഭ്യമാകും. ഇന്‍ഫോപാര്‍ക്ക് കൊച്ചി മെട്രോ റെയില്‍ കോമ്പൗണ്ടില്‍ അഞ്ഞൂറിലധികം പേര്‍ക്ക് തൊഴില്‍ നല്‍കാവുന്ന സ്‌പെയ്‌സ് നിര്‍മിച്ചു വരുന്നു. ഇന്‍ഫോപാര്‍ക്ക് സ്വന്തമായി പുതിയ കെട്ടിടം നിര്‍മിക്കുകയാണ്. ഇവിടെ 1500ല്‍ അധികം ആളുകള്‍ക്ക് തൊഴില്‍ ലഭ്യമായേക്കും.
അമേരിക്കന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനിയായ എന്‍ഒവി, ജര്‍മന്‍ ഐടി കമ്പനി അഡെസൊ എന്നിവര്‍ ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കെ സ്‌പെയ്‌സിന് സര്‍ക്കാര്‍ അനുമതി നല്‍കി. 241 കോടിയുടെ പദ്ധതിയുടെ ഡിപിആര്‍ പൂര്‍ത്തിയാകുന്നു. മൂന്നുവര്‍ഷത്തിനുള്ളില്‍ കെ സ്‌പെയ്‌സ് പ്രവര്‍ത്തനം ആരംഭിക്കും. മൂന്നു വര്‍ഷത്തിനുള്ളില്‍ 15,000ത്തിലധികം സ്റ്റാര്‍ട്ടപ് ആരംഭിക്കാനാണ് ലക്ഷ്യം.
"
https://www.facebook.com/Malayalivartha