മെഡിക്കല്‍ പി.ജി പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ജൂലൈ ഏഴിലേക്കു മാറ്റി...
മെഡിക്കല്‍ പി.ജി പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ജൂലൈ ഏഴിലേക്കു മാറ്റി. നേരത്തേ, മാര്‍ച്ച് മൂന്നിനാണ് പരീക്ഷ തീരുമാനിച്ചിരുന്നത്. പരീക്ഷക്ക് യോഗ്യത നേടുന്നതിനുള്ള കട്ട്ഓഫ് തീയതി ആഗസ്റ്റ് 15.
ആഗസ്റ്റ് ആദ്യവാരത്തിലാണ് കൗണ്‍സലിങ് നടക്കുക. നാഷനല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ ഇന്‍ മെഡിക്കല്‍ സയന്‍സസാണ് തീയതി പുതുക്കി വിജ്ഞാപനം ഇറക്കിയത്.
അതിനിടെ, രാജ്യത്ത് മെഡിക്കല്‍ പ്രാക്ടിസിന് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നാഷനല്‍ എക്‌സിറ്റ് ടെസ്റ്റ് (ചഋഃഠ) ഒരു വര്‍ഷം കൂടി വൈകും. നെക്സ്റ്റ് യാഥാര്‍ഥ്യമാകുന്നതുവരെ നിലവിലെ പരീക്ഷാരീതി തുടരും. 2018ലെ ബിരുദാനന്തര മെഡിക്കല്‍ വിദ്യാഭ്യാസ (ഭേദഗതി) ചട്ടങ്ങള്‍ക്കു പകരമാണ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ റെഗുലേഷന്‍സ് 2023 ഈയിടെ വിജ്ഞാപനം ചെയ്തത്.
ഇന്ത്യയിലെ വിവിധ മെഡിക്കല്‍ കോളജുകളില്‍ നടത്തുന്ന 13,649 എം.എസ് സീറ്റ്, 26,168 എം.ഡി സീറ്റ്, 922 പി.ജി ഡിപ്ലോമ സീറ്റ് എന്നിവയിലേക്കാണ് നീറ്റ് പി.ജി പരീക്ഷ നടത്തുന്നത് /
"
https://www.facebook.com/Malayalivartha