രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീംകോടതിയിലെ ലോ ക്ലര്‍ക്ക് കം റിസര്‍ച്ച് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീംകോടതിയിലെ ലോ ക്ലര്‍ക്ക് കം റിസര്‍ച്ച് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
www.sci.gov.in വെബ്‌സൈറ്റിലൂടെ ഫെബ്രുവരി 15 വരെ അപേക്ഷ അയക്കാം. 90 ഒഴിവുകളിലേക്കാണ് നിയമനം.
നിയമ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. പ്രായപരിധി: 20 -32 വയസ്സ്. ശമ്പളം: 80,000 രൂപ. നിയമനം എഴുത്തുപരീക്ഷകളുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ്.
https://www.facebook.com/Malayalivartha