നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് -യു.ജി)യുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു...
നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് -യു.ജി)യുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മാര്‍ച്ച് ഒമ്പത് വൈകുന്നേരം ഒമ്പതു വരെയാണ് അപേക്ഷിക്കാനുള്ള സമയം. വെള്ളിയാഴ്ച വൈകുന്നേരമാണ് രജിസ്‌ട്രേഷന്‍ സംബന്ധിച്ച അറിയിപ്പ് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി നല്‍കിയത്.
ജനറല്‍ വിഭാഗത്തിന് 1,700 രൂപയും ഇ.ഡബ്ല്യു.എസ്/ ഒ.ബി.സി-എന്‍.സി.എല്‍ വിഭാഗങ്ങള്‍ക്ക് 1600 രൂപയും എസ്.സി, എസ്.ടി, പി.ഡബ്ല്യു.ബി.ഡി, ഭിന്നലിംഗക്കാര്‍ വിഭാഗങ്ങള്‍ക്ക് 1000 രൂപയുമാണ് അപേക്ഷ ഫീസ്.
സായുധസേന മെഡിക്കല്‍ സര്‍വിസ് ആശുപത്രികളില്‍ ബി.എസ്‌സി നഴ്‌സിങ് കോഴ്‌സ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരും നീറ്റ് പരീക്ഷയില്‍ യോഗ്യത നേടണം. മേയ് അഞ്ചിനാണ് പരീക്ഷ. കഴിഞ്ഞ വര്‍ഷം 20.87 ലക്ഷം വിദ്യാര്‍ഥികളാണ് നീറ്റ് എഴുതിയത്.
https://www.facebook.com/Malayalivartha